ഡൽഹി: ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) അവസാന ഘട്ട നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കൽ പോലുള്ള മറ്റ് വെല്ലുവിളികൾ ചർച്ച ചെയ്യാൻ ഇരുവശത്തു നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൊവ്വാഴ്ച പറഞ്ഞു
ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറിനെ “പോസിറ്റീവ് ആയ വികാസം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അതെ സമയം ഇന്ത്യയും ചൈനയും സേനകളുടെ ശാക്തീകരണം ഒരു വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാന്തരമായി ഉയർന്നു വരുന്ന രണ്ട് സാമ്പത്തിക ശക്തികൾ ആയതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ തർക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ സന്തുലിതാവസ്ഥ സ്ഥാപിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണെന്ന് ജയശങ്കർ പറഞ്ഞു.
ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനും (ORF) ഓസ്‌ട്രേലിയൻ സ്‌ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടും (ASPI) കാൻബറയിൽ സംഘടിപ്പിച്ച “റെയ്‌സിന ഡൗൺ അണ്ടർ” പരിപാടിയിൽ പങ്കെടുക്കവേയാണ് ജയശങ്കർ ഇന്ത്യ ചൈന ബന്ധത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയത് .
Discussion about this post