ഹൈദരാബാദ് : സ്കൂൾ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് ആറുവയസ്സുകാരൻ മരിച്ചു. തെലങ്കാനയിലാണ് ദാരുണമായ സംഭവം നടന്നത്. ഹയത്‌നഗറിലുള്ള സില്ല പരിഷത്ത് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഗേറ്റ് മറിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചത്.
വൈകിട്ട് നാലുമണിക്ക് സ്കൂൾ വിട്ട സമയത്ത് ആയിരുന്നു അപകടം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ് മരിച്ചത്. ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും മരിച്ച കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചു. സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് സ്കൂൾ അധികൃതർ നഷ്ടപരിഹാരം നൽകണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
Discussion about this post