വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ മുന്നോട്ട് പോകുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെതിരെ വ്യക്തമായ മേധാവിത്വം പുലർത്തി ഡൊണാൾഡ് ട്രംപ്. ചാഞ്ചാട്ട സംസ്ഥാനങ്ങളിലെല്ലാം വ്യക്തമായ ലീഡ് നിലയോടെ ഏതാണ്ട് വിജയത്തിനടുത്ത് എത്തിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. അസോസിയേറ്റഡ് പ്രെസ്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 247 സീറ്റുകളിൽ ഡൊണാൾഡ് ട്രമ്പ് വിജയിച്ചിട്ടുണ്ട്.
മൊത്തത്തിൽ 29 ഇലക്ട്‌റൽ വോട്ടുകൾ ഉള്ള പെൻസിൽവാനിയയും വിസ്കോസിനും 90 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ നിലവിൽ വ്യക്തമായ ലീഡ് ചെയ്യുകയാണ് ട്രംപ്. 270 എന്ന മാന്ത്രിക സംഖ്യയിലെത്താൻ വെറും 23 സീറ്റുകൾ മാത്രം ബാക്കിയിരിക്കെ ഈ രണ്ട് സംസ്ഥാനങ്ങളിലെ ലീഡ് നില, ട്രംപിന്റെ വിജയം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് എന്ന് പറയാം
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ജോർജിയ, നോർത്ത് കരോലിന, ടെക്സസ്, ഫ്ലോറിഡ, ഇന്ത്യാന, കെൻ്റക്കി തുടങ്ങി 27 സംസ്ഥാനങ്ങളിൽ വിജയിച്ചപ്പോൾ ഡെമോക്രാറ്റ് കമലാ ഹാരിസിന് 19 സംസ്ഥാനങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. . നോർത്ത് കരോലിനയിലെ സ്വിംഗ് സ്റ്റേറ്റുകളിൽ വിജയിക്കുകയും മറ്റുള്ളവയിൽ ലീഡ് ചെയ്യുകയും ചെയ്തതിനാൽ ട്രംപ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നീങ്ങുകയാണ് എന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.
ഭൂരിഭാഗം ചാഞ്ചാട്ട സംസ്ഥാനങ്ങളും കമലാ ഹാരിസിനെ കൈവിടുകയും ട്രംപിനൊപ്പം നിൽക്കുകയും ചെയ്തതാണ് ഡെമോക്രാറ്റുകൾക്ക് തിരിച്ചടിയായത്.
Discussion about this post