മലിനീകരണം ഒരു ആഗോള പ്രശ്‌നമാണ്. ജലമലിനീകരണം മൂലം നിരവധി ജലസ്രോതസ്സുകളാണ് ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അതിനൊരു പരിഹാരമെന്നോണം ഒരു പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ കിഴക്കന്‍ തീരങ്ങളിലെ ഒരിനം ജല ആല്‍ഗയാണ് ഗവേഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) ഉപയോഗിച്ച് തഴച്ചുവളരുകയും അനായാസമായി വെള്ളത്തില്‍ സ്ഥിരതാമസമാക്കുകയും ചെയ്യുന്ന ചോങ്കസ് എന്ന സയനോബാക്ടീരിയയുടെ ഒരു കൂട്ടമായ ആല്‍ഗകളാണ് ഇവ.
സിസിലിയന്‍ ദ്വീപായ വള്‍ക്കാനോയില്‍ നിന്നാണ് ചോങ്കസ് എന്ന് വിളിക്കപ്പെടുന്ന ഈ അതുല്യമായ ആല്‍ഗ കണ്ടെത്തിയത്, ഇവിടെ ആഴം കുറഞ്ഞ ഭാഗങ്ങളിലെ അഗ്‌നിപര്‍വ്വത വെന്റുകളില്‍ നിന്ന് സമുദ്രത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കലരുന്നു. ഈ ജലത്തിലാണ് ആല്‍ഗകള്‍ തഴച്ചുവളരുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റാഫ് സയന്റിസ്റ്റായിരുന്നു ഡോ. മാക്‌സ് ഷുബെര്‍ട്ടാണ് ഈ കണ്ടെത്തലിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്.
ഈ ആല്‍ഗകളുടെ സവിശേഷഗുണത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ
‘സമുദ്രജലത്തില്‍ അലിഞ്ഞുചേര്‍ന്ന കാര്‍ബണ്‍ ഇവ വലിച്ചെടുത്ത് സംഭരിക്കുന്നു. ഇതുമൂലം ജലം നിരന്തര ശുദ്ധീകരണത്തിന് ഇടയാകുന്നു. അത് മറ്റ് ജലജീവികളെയും സസ്യങ്ങളെയും സഹായിക്കുന്നു. ഈ ആല്‍ഗകള്‍ മനുഷ്യവര്‍ഗ്ഗവും ഭൂമിയും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം.
Discussion about this post