മുടി കൊഴിച്ചിലിന് ഹെല്‍മെറ്റ് കാരണമാകുമെന്നാണ് പുതുതലമുറ പറയുന്നത്. എന്നാല്‍ എന്താണ് സത്യാവസ്ഥ വാസ്തവത്തില്‍ ഹെല്‍മെറ്റ് മുടി കൊഴിച്ചിലിന് കാരണമാകില്ല. പ്രത്യേകതരം കഷണ്ടിയാണ് ഇതിന് കാരണം. ഇത്തരം കഷണ്ടിക്ക് പലതരം ചികിത്സകള്‍ ലഭ്യമാണ് താനും.
എന്നിരുന്നാലും, വൃത്തിഹീനമായ ഹെല്‍മെറ്റ് ധരിക്കുന്നത് ഫംഗസ് അണുബാധകള്‍ക്ക് കാരണമാകും, ഇത് തലയോട്ടിയെയും മുടിയെയും ദുര്‍ബലപ്പെടുത്തും. ഹെല്‍മെറ്റ് തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പൊതുവേ കാരണമാകില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.
ഹെല്‍മെറ്റ് ധരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
മുടി നനഞ്ഞിരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. നനഞ്ഞ മുടിയില്‍ ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ തലയില്‍ ബാക്ടീരിയകള്‍ പെരുകുന്നതിന് ഇത് കാരണമാകുന്നുണ്ട്. ഒരിക്കല്‍ മുടിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചാല്‍ പിന്നീട് മുടി കൊഴിച്ചില്‍ കൂടാനും സാധ്യത കൂടുതലാണ്.
ഹെല്‍മെറ്റ് ധരിക്കും മുന്‍പ് തലയില്‍ ഒരു കട്ടി കുറഞ്ഞ തുണികൊണ്ട് കെട്ടുന്നത് വളരെ നല്ലതാണ്. ഇത് മുടിയെ ഡാമേജ് ആക്കുന്നതില്‍ നിന്നും സംരക്ഷിക്കുകയും തലയിലെ വിയര്‍പ്പ് വലിച്ചെടുക്കുന്നതിന് സഹായിക്കുകയും ചെയ്യും.
ഹെല്‍മെറ്റില്‍ ബാക്ടീരിയ പെരുകുന്നതിന് കാരണമാവുകയും ഇത് തലയിലേയ്ക്കും മുടിയുടെ ആരോഗ്യത്തേയും കാര്യമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ എന്നും ഹെല്‍മെറ്റ് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
Discussion about this post