വാഷിംഗ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാർക്കും വൻവിജയം. ആറ് ഇന്ത്യൻ വംശജരാണ് വിജയിച്ചിരിക്കുന്നത്. സുഹാസ് സുബ്രഹ്മണ്യം, റോ ഖന്ന, പ്രമീള ജയപാൽ, ശ്രീ താനേദർ എന്നിവരാണ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യക്കാർ.
സുഹാസ് സുബ്രഹ്മണ്യം
വിർജീനിയയിൽ നിന്ന് വിജയിച്ച ഇന്ത്യ-അമേരിക്കൻ അഭിഭാഷകനാണ് ഇദ്ദേഹം.നിലവിൽ സ്റ്റേറ്റ് സെനറ്ററാണ് അദ്ദേഹം. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രമുഖ നേതാവ് മൈക്ക് ക്ലാൻസിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
റോ ഖന്ന
കാലിഫോർണിയയിലെ 17-ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി അനിത ചെന്നിനെയാണ് ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്ന പരാജയപ്പെടുത്തിയത്.
ശ്രീ താനേദാർ
മിഷിഗണിലെ 13-ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ശ്രീ താനേദർ വിജയിച്ചു.റിപ്പബ്ലിക്കൻ സ്ഥാനാർഥി മാർട്ടൽ ബിവിങ്സിനെ 35 ശതമാനത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
പ്രമീള ജയപാൽ
യുഎസ് ഹൗസിലെ വാഷിംഗ്ടണിലെ 7ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിൽ നിന്നുമാണ് ഡെമോക്രാറ്റിക് പ്രതിനിധിയായ പ്രമീള ജയപാൽ വിജയിച്ചത്. ഇത് അഞ്ചാം തവണയാണ് ഇവർ അധികാരത്തിലെത്തുന്നത്. നിലവിൽ കോൺഗ്രസ് പ്രോഗ്രസീവ് കോക്കസിൻറെ അദ്ധ്യക്ഷയാണ്.
അമി ബെറ
യുഎസ് ജനപ്രതിനിധി സഭയിലെ സാക്രമെൻറെ കൗണ്ടി ഉൾപ്പെടുന്ന കാലിഫോർണിയയിലെ ആറാമത്തെ കോൺഗ്രസ് ഡിസ്ട്രിക്റ്റിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി അമി ബെറ വിജയിച്ചു.
രാജാകൃഷ്ണമൂർത്തി
കൃഷ്ണമൂർത്തി ഇല്ലിനോയിയിലെ എട്ടാമത്തെ ഡിസ്ട്രിക്റ്റിൽ നിന്നും അഞ്ചാം തവണയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2016-ൽ കോൺഗ്രസിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണമൂർത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഹൗസ് സെലക്ട് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗമാണ്.
Discussion about this post