ഒരിക്കല്‍ ചൊവ്വയിലും ജീവന്‍ ഉണ്ടായിരുന്നു എന്ന കണ്ടെത്തല്‍ വലിയ അത്ഭുതമാണ് ശാസ്ത്രലോകത്തുണ്ടാക്കിയത്. എന്നാല്‍ ഇത് പല ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു എന്നതായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ശാസ്ത്രജ്ഞര്‍ മുമ്പ് വിചാരിച്ചിരുന്ന കാലത്തിനു ശേഷവും ചൊവ്വയില്‍ ജീവനുണ്ടായിരുന്നുവെന്ന കണ്ടെത്തലാണ് പുറത്തുവന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ ജേണലിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
4.1 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെയല്ല, ഏകദ്ദേശം 3.9 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെയും ചൊവ്വ വാസയോഗ്യമായിരുന്നു എന്നാണ്. ജീവന്‍ സാധ്യമാക്കുന്ന കാന്തീക വലയം ചൊവ്വയില്‍ നിലനിന്നത് ഈ കാലഘട്ടം വരെയായിരിക്കുമെന്നതാണ് പുതിയ കണ്ടെത്തല്‍. നിലവില്‍ ചൊവ്വയില്‍ മരങ്ങള്‍ നടാനും അതുവഴി ഗ്രഹം മനുഷ്യവാസയോഗ്യമാക്കിയെടുക്കാനുമുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ഇതിന് തിരിച്ചടിയാകുമോ പുതിയ കണ്ടെത്തല്‍ എന്ന ആശങ്ക ചില ഗവേഷകര്‍ക്കുണ്ട്. കാരണം ഇനിയും ജീവന് ഭീഷണിയായേക്കാവുന്ന സാഹചര്യം ചൊവ്വയിലുണ്ടായാലോ എന്നതാണ് ആശങ്ക.
വെള്ളത്താല്‍ മൂടപ്പെട്ട് കിടന്ന ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് ജീവനുണ്ടായിരുന്നെന്ന് കരുതപ്പെടുന്ന കാലത്തെ തെളിവുകള്‍ നാസ അയച്ച റോവറുകള്‍ ശേഖരിച്ചിരുന്നു. ശക്തമായ കാന്തികക്ഷേത്രത്തിന്റെ അഭാവത്തില്‍, ഗ്രഹത്തിലെ ജലം ഉള്‍പ്പെടെയുള്ള അന്തരീക്ഷത്തെ നശിപ്പിക്കുന്ന സൗര കാറ്റിനെ പ്രതിരോധിക്കാനുള്ള കഴിവ് ചൊവ്വയ്ക്ക് നഷ്ടപ്പെട്ടിരുന്നു,
Discussion about this post