ലോകാവസാനമെന്നാണെന്നാണ് പലപ്പോഴും ചര്‍ച്ചകള്‍ ഉയരുന്നത്. എന്നാല്‍ ഭൂമിയുടെ അവസാനമൊന്നും കാത്തിരിക്കേണ്ട അതിന് മുമ്പ് മനുഷ്യര്‍ തന്നെ തീരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിനോസറുകളുടെ നാശത്തിന് ശേഷം അടുത്തത് വരാന്‍ പോകുന്നത് ഭൂമിയിലെ മനുഷ്യരുടെയും സസ്തനികളുടെയും നാശമാണെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.
ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ് ആയ ഡോ. അലക്‌സാണ്ടര്‍ ഫാര്‍ണ്‍സ്വര്‍ത്താണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
പാംജിയ അള്‍ട്ടിമ – ഭാവിയിലെ സൂപ്പര്‍ ഭൂഖണ്ഡം
ഭൂമിയുടെ ഭൂഖണ്ഡങ്ങള്‍ സാവധാനം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഒടുവില്‍ ഒന്നിച്ച് പാംജിയ അള്‍ട്ടിമ എന്ന ഒരു വലിയ ഭൂപ്രദേശം രൂപപ്പെടുമെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.ഈ സൂപ്പര്‍ ഭൂഖണ്ഡം ഭൂമിയുടെ കാലാവസ്ഥയെ തന്നെ സമൂലമായി മാറ്റും.
‘പുതുതായി ഉയര്‍ന്നുവന്ന സൂപ്പര്‍ഭൂഖണ്ഡം, ചൂടേറിയ സൂര്യനും, അന്തരീക്ഷത്തില്‍ കൂടുതല്‍ CO2 ഉം ഒക്കെയുള്ള ഒരു പുതിയ കാലാവസ്ഥയിലായിരിക്കും. ഇത് ഗ്രഹത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കും,’ ഡോ. ഫാര്‍ണ്‍സ്വര്‍ത്ത് വിശദീകരിച്ചു.
ഒന്നാമതായി, സൂപ്പര്‍ ഭൂഖണ്ഡത്തിന്റെ രൂപീകരണം മൂലം സമുദ്രത്തിന്റെ തണുപ്പിക്കല്‍ പ്രതിഭാസം കുറയും- ഇത് കോണ്ടിനെന്റാലിറ്റി ഇഫക്റ്റ് എന്നറിയപ്പെടുന്നു.
രണ്ടാമതായി, സൂര്യന്‍ കൂടുതല്‍ തിളക്കമുള്ളതായിത്തീരും, കൂടുതല്‍ ഊര്‍ജ്ജം പുറപ്പെടുവിക്കുകയും ഭൂമിയെ ചൂടാക്കുകയും ചെയ്യും.
മൂന്നാമതായി, ടെക്‌റ്റോണിക് ചലനങ്ങള്‍ കാരണം വര്‍ദ്ധിച്ചുവരുന്ന അഗ്‌നിപര്‍വ്വത പ്രവര്‍ത്തനം അന്തരീക്ഷത്തിലേക്ക് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടും
‘മനുഷ്യരും – മറ്റ് പല ജീവജാലങ്ങളും – വിയര്‍പ്പിലൂടെ ഈ ചൂട് പുറന്തള്ളാനും ശരീരത്തെ തണുപ്പിക്കാനും കഴിയാത്തതിനാല്‍ ഇല്ലാതെയാകും.
സസ്തനികളുടെ ചൂട് പരിമിതികള്‍
ചരിത്രത്തിലുടനീളം വിവിധ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാന്‍ സസ്തനികള്‍ക്ക് കഴിയാറുണ്ട് . ചൂട് നിലനിര്‍ത്താന്‍ രോമങ്ങള്‍ പോലെയുള്ള സവിശേഷതകള്‍ ഇവര്‍ക്കുണ്ട് , അതുപോലെ തണുപ്പ് സമയത്ത് ഹൈബര്‍നേറ്റ് ചെയ്യാനുള്ള കഴിവുമുണ്ട്. എന്നിരുന്നാലും, അമിതമായ ചൂടില്‍ ദീര്‍ഘനേരം എക്‌സ്‌പോഷര്‍ ചെയ്യുന്നത് സസ്തനികള്‍ക്ക് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്.
പുതിയ സൂപ്പര്‍ ഭൂഖണ്ഡത്തിലെ ഭൂമിയുടെ ഏകദേശം 8% മുതല്‍ 16% വരെ മാത്രമേ സസ്തനികള്‍ക്ക് വാസയോഗ്യമാകൂ കടുത്ത ചൂടും വരള്‍ച്ചയും മൂലം ഭക്ഷണവും വെള്ളവും കണ്ടെത്തുന്നത് മിക്കവാറും അസാധ്യമാകും.
Discussion about this post