ലോക്‌സഭയിൽ നടക്കുന്ന വന്ദേമാതരം ചർച്ചയിൽ നിന്ന് വിട്ടുനിന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ പ്രസംഗിച്ചതിന് ശേഷം പ്രതിപക്ഷത്തിനുവേണ്ടി എംപി ഗൗരവ് ഗൊഗോയാണ് ചർച്ച നയിച്ചത്.
രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുക്കാത്തതിനെ ബിജെപി നേതാവ് സിആർ കേശവൻ വിമർശിക്കുകയും ദേശീയ ഗാനത്തോടുള്ള അനാദരവ് എന്ന് വിളിക്കുകയും ചെയ്തു.”ഇന്ന് പാർലമെന്റിൽ പ്രധാനമന്ത്രി വന്ദേമാതരത്തിനും നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്കും ആദരാഞ്ജലി അർപ്പിച്ചപ്പോൾ, രാഹുൽ ഗാന്ധി പങ്കെടുക്കാതെ മാറി നിന്നു. വന്ദേമാതരത്തോടുള്ള തികഞ്ഞ അനാദരവ് അദ്ദേഹം പ്രകടിപ്പിച്ചുവെന്ന് സിആർ കേശവൻ വിമർശിച്ചു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ ചർച്ച. പൗരന്മാരെ ഗാനത്തിന്റെ യഥാർത്ഥ വിപ്ലവ ചൈതന്യവുമായി വീണ്ടും ബന്ധിപ്പിക്കുന്ന ശക്തമായ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തോടെയാണ് ചർച്ച ആരംഭിച്ചത്.











Discussion about this post