ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ഇസ്രായേൽ.ഗാസയിൽ ഹമാസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കറെ ത്വയ്ബയുമായുള്ള ഹമാസിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി.
ഹമാസിനെ പോലുള്ള സംഘടനകളെ ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കാൻ ഇന്ത്യ തയാറാകണം എന്നാണ് ഞങ്ങളുടെ അഭ്യർഥന. ഇസ്രയേൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ലഷ്‌കറെ തയിബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. അതിന് ഒരു പ്രതികരണം ഇന്ത്യയിൽ നിന്നു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് കേണൽ നദവ് ശോഷാനി പറഞ്ഞു. . ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ട്. നമ്മൾ ആരെയാണ് നേരിടുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്രസ്താവന ഉണ്ടാകുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
“സ്വത്തുക്കൾ മരവിപ്പിക്കുകയോ പ്രവർത്തകരെ ഇന്ത്യയിൽ പ്രവേശിക്കുന്നത് നിരോധിക്കുകയോ മാത്രമല്ല ഇത്. ഹമാസ് എന്താണ് ചെയ്യുന്നതെന്ന് ഇന്ത്യ വ്യക്തമായി കാണുന്നുവെന്നും ഒരു പ്രവർത്തകനും ഇന്ത്യൻ മണ്ണിൽ കാലുകുത്തരുതെന്നും ഉള്ള താക്കീത് കൂടിയാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുമായും ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള മറ്റ് ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുകയാണെന്ന് ഇസ്രയേൽ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നു.2023 ഒക്ടോബർ 7 ലെ ആക്രമണത്തിന് ഒരു മാസത്തിനുശേഷം ഇസ്രായേൽ ലഷ്‌കർ-ഇ-തൊയ്ബ( എൽഇടി) ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.











Discussion about this post