ചെന്നൈ: അയൽവാസിയായ വയോധികയെ കൊന്ന് ട്രോളി ബാഗിലാക്കി ട്രെയിനിൽ ചെന്നൈയിലെത്തിച്ച അച്ഛനും മകളും അറസ്റ്റിൽ. സേലം സ്വദേശികളായ ബാലസുബ്രഹ്മണ്യം (43), 17 വയസുള്ള മകൾ എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് കടം വീട്ടുന്നതിനായാണ് ഇവർ ഈ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. നെല്ലൂർ സ്വദേശി മന്നം രമണിയാണ് (65) കൊല്ലപ്പെട്ടത്.
നെല്ലൂരിൽ നിന്നും സബർബൻ ട്രെയിനിൽ കയറിയ അച്ഛനും മകളും മിഞ്ചൂർ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു . മൃതദേഹം അടങ്ങിയ ബാഗ് ഇവിടെ ഉപേക്ഷിച്ച് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ചില യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണ്ബാലസുബ്രഹ്മണ്യം ആദ്യം മൊഴി നൽകിയത്. എന്നാൽ പിന്നീട് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ആഭരണങ്ങൾക്ക് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് സമ്മതിച്ചത് . ആഭരണങ്ങൾ ധാരാളം ധരിക്കാറുള്ള മന്നം രമണിയുടെ വീട്ടിൽ പ്രതികൾ ഒളിച്ചിരുന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
Discussion about this post