ബംഗളൂരു : ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്ന് ഡ്രൈവർ മരിച്ചു. 40 കാരനായ കിരൺ കുമാറാണ് മരിച്ചത്. നെലമംഗലയിൽ നിന്ന് ദസനപുര മേഖലയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം.
ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ (ബിഎംടിസി) ബസ് ഡ്രൈവറായ കിരൺ കുമാർ. ഹൃദയാഘാതം സംഭവിച്ച് ആദ്യം മുന്നിലേക്ക് കുനിഞ്ഞു പോയ ഡ്രൈവർ ഉടനെ ഇടത് വശത്തേക്ക് വീണു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റൊരു ബസ്സിൽ ഉരസി. ഒട്ടും വൈകാതെ കണ്ടക്ടർ ഒബലേഷ് ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് ബസ് റോഡരികിൽ നിർത്തി. ബസ്സിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉടനെ തന്നെ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Discussion about this post