അബുദാബി; യുഎഇയിലെ 84 ശതമാനം കമ്പനികളും എഐ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 15 മാസത്തിനുള്ളിൽ ഇത് നടപ്പിൽ വരുത്താനാണ് തീരുമാനമത്രേ. യുഎഇയിലെ വിവിധ മേഖലകളിലുള്ള കമ്പനികളെ ഉൾപ്പെടുത്തി ആഗോള സാങ്കേതിക സ്ഥാപനമായ എസ്എപി നടത്തിയ സർവ്വേയിലാണ് പ്രവാസികളെ ബാധിക്കുന്ന ഈ പ്രശ്‌നത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.
ബിസിനസിന് എഐ മുതൽക്കൂട്ടാവുന്നതിനാൽ ഇത് കൂടുതൽ വിപുലീകരിക്കാനാണ് കമ്പനികൾ താത്പര്യപ്പെടുന്നത്. എഐ ജീവനക്കാരെ നിയമിക്കുന്നതിനോടൊപ്പം കമ്പനികൾ നിലവിലുള്ള തൊഴിലാളികൾക്കായി നൈപുണ്യ വികസനത്തിന് പരിശീലനവും നൽകുന്നു. നിലവിലെ സ്ഥിതി പരിശോധിക്കുകയാണെങ്കിൽ 57 ശതമാനം സ്ഥാപനങ്ങൾ ഇതിനോടകം തന്ന എഐ പരിശീലന സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു,
എന്നാൽ ഇങ്ങനെ വലിയ തോതിൽ എഐ ജീവനക്കാരെ നിയമിക്കാനുള്ള കമ്പനികളുടെ തീരുമാനം യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. തൊഴിൽ നഷ്ടമാകുമോ എന്നാണ് പലരുടെയും ആശങ്ക. കേരളത്തിൽ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. ഇവരുടെ വരുമാനം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വലിയ മുതൽക്കൂട്ടാണ്. ഇതിനെയായിരിക്കും എഐ നയം ബാധിക്കുക.
Discussion about this post