ന്യൂയോർക്ക്: ഒരിടവേളയ്ക്ക് ശേഷം ഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിയിയ്ക്ക് നേരെ പാഞ്ഞടുക്കുന്നു. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാല് ഛിന്നഗ്രഹങ്ങളാണ് ഭൂമിയെ ലക്ഷ്യമിടുന്നത്. ഇവ നാളെ രാവിലെ ഭൂമിയ്ക്ക് സമീപം എത്തും.
2024 വിവൈ, 2024 വിഎസ്, 2024 യുകെ9, 2024 യുകെ13 എന്നീ ഛിന്നഗ്രങ്ങളാണ് ഭൂമിയ്ക്ക് നേരെ പാഞ്ഞടുക്കുന്നത്. 2024 വിവൈ എന്ന ഛിന്നഗ്രഹത്തിന് 74 അടി വലിപ്പമാണ് ഉള്ളത്. മണിക്കൂറിൽ 66,643 കിലോ മീറ്ററാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുക. നാളെ രാവിലെ 8.24 ന് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും. ഭൂമിയിൽ നിന്നും 840,000 കിലോ മീറ്റർ അകലെ ആയിട്ടായിരിക്കും ഈ ഛിന്നഗ്രഹത്തിന്റെ സ്ഥാനം.
മണിക്കൂറിൽ 42,629 കിലോ മീറ്റർ വേഗതയിൽ ആയിരിക്കും 2024 വിഎസ് എന്ന ഛിന്നഗ്രഹം സഞ്ചരിക്കുക. ഈ ഛിന്നഗ്രഹം നാളെ രാവിലെ 9.2 ന് ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും. ഭൂമിയിൽ നിന്നും 1,290,000 കിലോ മീറ്റർ അകലെയായിട്ടായിരിക്കും ഈ ഛിന്നഗ്രഹം എത്തുക. 35 അടിയാണ് ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം.
2024 യുകെ9 നാളെ പുലർച്ചെ 2.15 ഓടെ ഭൂമിയ്ക്ക് തൊട്ടരികിൽ എത്തുമെന്നാണ് നാസയിലെ ഗവേഷകർ അറിയിക്കുന്നത്. ഭൂമിയിൽ നിന്നും 1,630,000 അകലെ ആയിട്ടായിരിക്കും ഈ ഛിന്നഗ്രഹത്തിന്റെ സ്ഥാനം. മണിക്കൂറിൽ 16,000 കിലോ മീറ്റർ ആണ് ഈ ഛിന്നഗ്രഹത്തിന്റെ വേഗം.
ഭൂമിയ്ക്ക് 3,980,000 കിലോ മീറ്റർ അടുത്തായിട്ടായിരിക്കും 2024 യുകെ 13 എന്ന ഛിന്നഗ്രഹം എത്തുക. രാവിലെ ഒൻപത് മണിയോടെ ആയിരിക്കും ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികിലായി എത്തുക. മണിക്കൂറിൽ 35,865 കിലോ മീറ്റർ വേഗതയിൽ ആണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുക. അതേസമയം ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്ക് സമീപം എത്തുമെങ്കിലും പതിയ്ക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
Discussion about this post