ഒരു പുതിയ വാച്ച് വാങ്ങണമെന്ന് ഇന്നലെ വിചാരിച്ചതേയുള്ളൂ, ഇന്നിപ്പോൾ ഇതാ ഫോൺ തുറന്നപ്പോൾ മുതൽ നൂറായിരം വാച്ചുകളുടെ പരസ്യങ്ങളാണ് കാണുന്നത്. എപ്പോഴെങ്കിലും ഇത്തരത്തിലുള്ള ഏതെങ്കിലും അനുഭവം ഇല്ലാത്തവരായി ഇന്ന് ആരും ഉണ്ടാകില്ല. സെർച്ച് ഹിസ്റ്ററിയും ചാറ്റ് ഹിസ്റ്ററിയും മുതൽ നിങ്ങളുടെ ചിന്തകൾ വരെ ഇന്റർനെറ്റ് ചോർത്തിയെടുക്കുന്നതായി തോന്നുന്നുണ്ടോ? എങ്കിൽ ഒട്ടും വൈകാതെ തന്നെ നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിലെ ചില സെറ്റിങ്ങുകൾ മാറ്റിയിട്ടോളൂ.
നിങ്ങളുടെ ഡാറ്റ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കാൻ പ്രവർത്തനരഹിതമാക്കേണ്ട 3 പ്രധാന സെറ്റിങ്ങുകൾ ആണ് സ്മാർട്ട് ഫോണുകളിൽ ഉള്ളത്. ആദ്യമായി നിങ്ങളുടെ ഫോണിലെ ഗൂഗിൾ ആപ്പിൽ ഉള്ള വോയ്സ് ഓഡിയോ സെറ്റിംഗ് ഓഫ് ആക്കി ഇടുക. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഗൂഗിൾ നിങ്ങളുടെ ശബ്ദവും ഓഡിയോയും റെക്കോർഡുചെയ്യുന്നതായിരിക്കും. ഈ സെറ്റിംഗ് ഓഫാക്കി ഇട്ടാൽ ഇക്കാര്യത്തിൽ സ്വകാര്യത ഉറപ്പുവരുത്താവുന്നതാണ്.
രണ്ടാമതായി ചെയ്യേണ്ട കാര്യം സ്മാർട്ട് ഫോണുകളിലെ മൈ ആഡ് സെന്ററിൽ ഉള്ള പേഴ്സണലൈസെഡ്സ് ആഡ്സ് എന്നെ സെറ്റിംഗ് ഓഫ് ആക്കുകയാണ്. ഇതിനായി ഗൂഗിൾ ആപ്പ് ഓൺ ചെയ്തശേഷം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ പോയി മൈ ആഡ് സെന്ററിൽ ഉള്ള പേഴ്സണലൈസെഡ്സ് ആഡ്സ് ഓഫാക്കാവുന്നതാണ്.
മൂന്നാമതായി ചെയ്യേണ്ട കാര്യം ഗൂഗിൾ മാപ്സിലെ ലൊക്കേഷൻ ട്രാക്കിംഗ് ഓഫാക്കുകയാണ്. ഇതിനായി ഗൂഗിൾ മാപ്സ് ആപ്പ് തുറക്കുക. മുകളിൽ വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക. മാപ്പിൽ നിങ്ങളുടെ ഡാറ്റ തിരഞ്ഞെടുക്കുക.
ലൊക്കേഷൻ ഹിസ്റ്ററിക്ക് താഴെയായി കാണിക്കുന്ന സെറ്റിംഗ്സ് ഡിസേബിൾ ചെയ്യുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ സ്വകാര്യത ഒരു പരിധിവരെ ഗൂഗിൾ ചോർത്തിയെടുക്കാതെ സൂക്ഷിക്കാവുന്നതാണ്.
Discussion about this post