വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. രാജ്യം നടത്തിയ തിരഞ്ഞെടുപ്പ് തൻ്റെ പാർട്ടി അംഗീകരിക്കുന്നു. ഇപ്പോൾ പുതിയ പ്രസിഡൻ്റിന് സമാധാനപരമായി അധികാരം കൈമാറും എന്നും ബൈഡൻ വ്യക്തമാക്കി.
നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തെ അഭിനന്ദിക്കാൻ താൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചിരുന്നെന്നും ബൈഡൻ അറിയിച്ചു. നിലവിലെ ഭരണകൂടം ട്രംപിന് സമാധാനപരവും ചിട്ടയായതുമായ അധികാര കൈമാറ്റം നടത്തുമെന്നും ജോ ബൈഡൻ വ്യക്തമാക്കി.
ജനാധിപത്യത്തിൽ ജനങ്ങളുടെ ഇഷ്ടമാണ് എപ്പോഴും നിലനിൽക്കുന്നത്. കമല ഹാരിസ് ഒരു പ്രചോദനാത്മകമായ പ്രചരണം നടത്തിയതിന് അഭിനന്ദിക്കുന്നതായും ബൈഡൻ അറിയിച്ചു. അവൾ അവളുടെ മുഴുവൻ ഹൃദയവും പ്രയത്നവും നൽകി. അവളും അവളുടെ മുഴുവൻ ടീമും അവർ നടത്തിയ പ്രചാരണത്തിൽ അഭിമാനിക്കണം എന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.
Discussion about this post