ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീര്‍ നടന്നതായി പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
‘ബാരാമുള്ളയിലെ പാനിപോറ സോപോർ മേഖലയിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും സുരക്ഷാ സേനയും ചേര്‍ന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു’ -കശ്മീർ സോൺ പോലീസ് പറഞ്ഞു.
സൈന്യം ശക്തമായി തിരിച്ചടിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.











