ന്യൂഫൗണ്ട്‌ലാൻഡ്: മാസങ്ങളായി ആളുക്കളെ ആശങ്കപ്പെടുത്തിയിരുന്ന വാർത്തയായിരുന്നു ബീച്ചിൽ കണ്ട ഇളം മഞ്ഞ വസ്തു. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് ആന്റ് ലാബ്രഡോർ പ്രവിശ്യയിലെ വിവിധ ബീച്ചുകളിലാണ് മൈദ മാവിനോട് സാമ്യമുള്ള വസ്തുവിനെ കണ്ടെത്തിയത്. ഇതിനെ കുറിച്ചുള്ള നിഗൂഢത ഇപ്പോൾ മാറിയിരിക്കുകയാണ്.
ഈ വസ്തുവിനെ കുറിച്ചുള്ള ദുരൂഹത രസതന്ത്രജ്ഞനായ ക്രിസ് കൊസാക് ആണ് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സംഭവത്തിലെ ദുരൂഹത നീക്കിയത്. ഇതൊരു സിന്തറ്റിക് റബ്ബറാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ശാസ്ത്രജ്ഞരുടെ സംഘം എത്തി ശേഖരിച്ചാണ് ഈ വസ്തുവിനെ ലാബിലെത്തിച്ചത്. ഇവ സ്‌പെക്‌ട്രോമെട്രി പരിശോധനയിലാണ് സംഭവം റബ്ബറാണെന്ന് കണ്ടെത്തിയത്.
റബ്ബർ പിവിഎ ഘടകങ്ങളാണ് പദാർത്ഥത്തിൽ നിന്ന് ശാസ്ത്ര പരിശോധനയിൽ കണ്ടെത്താനായത്. ഓയിൽ, ഗ്യാസ് വ്യവസായ മേഖലയിൽ ടാങ്കറുകളും പൈപ്പുകളും ശുചീകരിക്കാനായി ഉപയോഗിക്കുന്ന ഇവയ്ക്ക് വെള്ളത്തേക്കാൾ സാന്ദ്രത ഏറിയതിനാൽ കടലിന്റെ അടിയിലേക്ക് താഴ്ന്ന് പോകാനുള്ള സാധ്യത ഏറെയാണ്. എന്നാൽ വലിയ രീതിയിൽ ഇവ ഒന്നിച്ച് തീരത്തേക്ക് എത്തിയത് സമുദ്ര ജലത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തേക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുന്നതാണെന്നാണ് ശാസ്ത്രജ്ഞർ പ്രതികരിക്കുന്നത്.
Discussion about this post