വാഷിംഗ്‌ടൺ: അമേരിക്കയുടെ നാല്പത്തി ഏഴാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഒരു വലിയ സ്ത്രീ വിരുദ്ധനും, സ്ത്രീകളെ ബഹുമാനിക്കാത്തയാളാണെന്നുമാണ് ട്രംപിനെ കുറിച്ച് എതിരാളികൾ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ അമേരിക്കൻ ചരിത്രത്തിൽ തന്നെയുള്ള ആദ്യ വനിതാ നിയമനവുമായി മുന്നോട്ട് പോയിരിക്കുകയാണ് ട്രംപ് എന്നാണ് വൈരുധ്യാത്മകത.
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ പ്രചാരണ മാനേജർ സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷമുള്ള തൻ്റെ ആദ്യ സുപ്രധാന തീരുമാനം ആയാണ് ട്രംപ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഇതോടു കൂടി യുഎസ് ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് സൂസി വൈൽസ്.
“സൂസി കടുപ്പമുള്ളവളും മിടുക്കിയും നൂതന ആശയങ്ങൾ ഉള്ളവളുമാണ് , മാത്രമല്ല അവർ സാർവത്രികമായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു,” ഡൊണാൾഡ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
“അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ സൂസി അശ്രാന്ത പരിശ്രമം തുടരും. യുണൈറ്റഡ് സ്റ്റേറ്റ്സ് ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസിയെ ലഭിച്ചത് അവർക്ക് അർഹിക്കുന്ന ബഹുമതിയാണ്, ”അദ്ദേഹം പറഞ്ഞു.
ഡൊണാൾഡ് ട്രംപിൻ്റെ സർക്കിളിനകത്തും പുറത്തും സൂസി വൈൽസ് വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു വ്യക്തിയാണ്. ഇതുവരെയുള്ള അദ്ദേഹത്തിൻ്റെ ഏറ്റവും അച്ചടക്കത്തോടെയും നിയന്ത്രിതവുമായ പ്രചാരണം സംഘടിപ്പിച്ചതിന് സൂസി വൈൽസ് ഏറെ പ്രശംസ ഏറ്റു വാങ്ങുകയാണ്.
പ്രചാരണത്തിലുടനീളം, സൂസി വൈൽസ് ഒരു ഒതുങ്ങിയ പ്രൊഫൈൽ ആണ് സൂക്ഷിച്ചത്. ബുധനാഴ്ച ഡൊണാൾഡ് ട്രംപിൻ്റെ വിജയാഘോഷത്തിനിടെ സ്റ്റേജിൽ സംസാരിക്കാൻ പോലും അവർ വന്നിരുന്നില്ല. മുൻകാലങ്ങളിൽ ട്രംപ് ഇടയ്ക്കിടെ തന്റെ പ്രചാരണ മാനേജർ മാരെ മാറ്റാറുണ്ടായിരുന്നു. എന്നാൽ സൂസി വൈൽസിന്റെ കാര്യത്തിൽ മാത്രമാണ് അത് സംഭവിക്കാതിരുന്നിട്ടുള്ളത്
Discussion about this post