ഇന്ത്യക്ക് ലോക രാജ്യങ്ങളിൽ നിന്നും, പ്രേത്യേകിച്ച് യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും ഏറെ വിമർശനം ഏറ്റു വാങ്ങേണ്ടി വന്ന നടപടിയാണ് റഷ്യൻ എണ്ണ വാങ്ങാനുള്ള നമ്മുടെ തീരുമാനം. റഷ്യ – യുക്രൈൻ യുദ്ധത്തിൽ റഷ്യയെ പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് ഇതെന്ന് അമേരിക്ക അടക്കമുള്ള മിക്ക ലോക രാജ്യങ്ങളും വിമർശിച്ചിരുന്നു. എന്നാൽ ഇന്ത്യ അന്ന് അങ്ങനെ ചെയ്തത് കൊണ്ട് ലോകത്തിനു വലിയ പ്രയോജനമാണ് ഉണ്ടായതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നമ്മുടെ പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി.
“ലോകവ്യാപകമായി ഉണ്ടായ അനിശ്ചിതത്വങ്ങൾക്കിടയിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ആഗോള എണ്ണവിലയിലെ വർധനവ് ഒഴിവാക്കാൻ സഹായിച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി വെളിപ്പെടുത്തി.
“റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ലോകത്തിന് മുഴുവൻ ഉപകാരം ചെയ്തു, കാരണം ഞങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, ആഗോള എണ്ണ വില ബാരലിന് 200 ഡോളറായി ഉയരുമായിരുന്നു. എക്‌സിൽ ചെയ്ത ഒരു പോസ്റ്റിലൂടെ മന്ത്രി വെളിപ്പെടുത്തി.
ദിവസവും പെട്രോൾ പമ്പ് സന്ദർശിക്കുന്ന 7 കോടി പൗരന്മാർക്ക് ഊർജത്തിൻ്റെ സ്ഥിരമായ ലഭ്യതയും താങ്ങാനാവുന്ന വിലയും സുസ്ഥിരതയും ഉറപ്പാക്കേണ്ടതുണ്ടെന്നും “അതാണ് ഞങ്ങളുടെ പ്രാഥമിക മുൻഗണനഎന്നും കേന്ദ്രമന്ത്രി പറഞ്ഞു.
“ഞങ്ങളുടെ എണ്ണക്കമ്പനികൾക്ക് മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യുന്നവരിൽ നിന്ന് ഞങ്ങൾ ഊർജം വാങ്ങുന്നത് തുടരും. അത് പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിലുള്ള ആത്മവിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post