ലക്‌നൗ : മോശം സ്പർശനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ പുതിയ നിർദേശം മുന്നോട്ട് വച്ച് ഉത്തർപ്രദേശിലെ വനിതാ കമ്മീഷൻ . പുരുഷൻമാർ സ്ത്രീകളുടെ വസ്ത്രങ്ങൾ അളവെടുത്ത് തയ്ക്കാനോ സലൂണിലുള്ള പുരുഷൻമാർ സ്ത്രീകളുടെ മുടി മുറിക്കാനോ പാടില്ലെന്നാണ് വനിതാ കമ്മീഷൻ മുന്നോട്ട് വച്ചിരിക്കുന്നത്. ഒക്ടോബർ 28 ന് നടന്ന യോഗത്തിലാണ് നിർദേശം ഉയർന്നത്. സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ ബബിത ചൗഹാണ് ഈ നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
വസ്ത്രങ്ങൾ തയ്ക്കാൻ അളവെടുക്കുന്നത് പുരുഷൻമാരാണ്. അതിൽ ഒരു സുരക്ഷയും ഇല്ല . ചില പുരുഷൻമാരുടെ സ്പർശം ശരിയല്ല. ഈ നിയമത്തിലൂടെ പുരുഷൻമാരുടെ മോശം സ്പർശം ഒഴിവാക്കാനാണ് ലക്ഷ്യം എന്നാണ് ഇവർ വിശദീകരുക്കുന്നത്.
അതുപോലെ തന്നെ സലൂണിൽ സ്ത്രീകളുടെ മുടി മുറിക്കുന്നത് സ്ത്രീകളെ ആക്കണം. ചില പുരുഷന്മാരുടെ ഉദ്ദേശ്യം നല്ലതല്ലെന്നും ഹിമാനി അഭിപ്രായപ്പെട്ടു. എല്ലാ പുരുഷന്മാർക്കും മോശമായ ഉദ്ദേശ്യങ്ങളുണ്ടെന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം എന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post