മുംബൈ : ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കോൺഗ്രസ് നിരന്തരമായി നൽകിയ വാഗ്ദാനമായിരുന്നു ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും എന്നുള്ളത്. എന്നാൽ കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ ഒരിക്കലും പാലിക്കപ്പെടില്ല എന്ന് വ്യക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ഒരു ശക്തിക്കും സാധിക്കില്ല എന്ന് മോദി വ്യക്തമാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനും ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രമേയം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ നാഷണൽ കോൺഫറൻസ് പാർട്ടി- കോൺഗ്രസ് സഖ്യ സർക്കാർ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ വച്ചായിരുന്നു ഒരു ശക്തിക്കും ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ സാധിക്കില്ല എന്ന്മോദി ഉറപ്പിച്ചു പറഞ്ഞത്.
പാകിസ്താൻ അജണ്ടയാണ് കോൺഗ്രസ് ജമ്മുകശ്മീരിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അവിടെ കോൺഗ്രസ് ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. മഹാരാഷ്ട്രയും ഈ രാജ്യം മുഴുവനും കോൺഗ്രസിന്റെ ഗൂഢാലോചനകൾ മനസ്സിലാക്കണം. കശ്മീരിനായി വിഘടനവാദികളുടെ ഭാഷ സംസാരിക്കരുതെന്നും പ്രധാനമന്ത്രി കോൺഗ്രസിന് മുന്നറിയിപ്പ് നൽകി.
Discussion about this post