മധുരവിഭവങ്ങള്‍ നിരന്തരമായി കഴിക്കുന്നത് കാന്‍സറിലേക്ക് വഴിതെളിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം ഇതില്‍ ചേര്‍ക്കുന്ന അഡിറ്റീവുകള്‍, അതുപോലെ തന്നെ പ്രിസര്‍വേറ്റീവുകള്‍ ഒക്കെ മനുഷ്യരില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നവയാണ്. ഇവയുടെ സ്ഥിരമായ ഉപയോഗം വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്.
കാന്‍ഡിയും പേസ്ട്രിയും ഐസ്‌ക്രീമും
ഇവയെല്ലാം അമിതമായി പഞ്ചസാര അടങ്ങുന്നവയാണ് ഇവ അമിതവണ്ണത്തിലേക്ക് നയിക്കുന്നു. അമിത വണ്ണം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കൃത്രിമ മധുരങ്ങള്‍
ചില കൃത്രിമ മധുരങ്ങള്‍ കാന്‍സര്‍ ജന്യമാണ് ഉദാഹരണമായി അസ്പാര്‍ട്ടീം ഇതടങ്ങിയ ഭക്ഷണ സാധനങ്ങള് സ്ഥിരമാക്കുന്നത് കാന്‍സര്‍ വരുത്തുമെന്ന് തീര്‍ച്ച.
ഡോനട്ടുകള്‍
ഡോനട്ടുകള്‍ പോലുള്ള പൊരിച്ച ഡെസേര്‍ട്ടുകളും കാന്‍സര്‍ വരുത്തും. കാരണം ഇവയില്‍ അക്രിലമേഡ് എന്ന പദാര്‍ഥം ഉണ്ടാകുന്നു. ഇത് ഉയര്‍ന്ന ഊഷ്മാവില്‍ പാചകം ചെയ്യുമ്പോഴാണ് ഉണ്ടാകുന്നത്.
ബേക്ക് ചെയ്തവ
ഇവയില്‍ ഏറ്റവും കൂടുതലുള്ളത് കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളുമാണ് ഇവയും അധികമായും സ്ഥിരമായും കഴിക്കാന്‍ സാധിക്കുന്നവയല്ല.
Discussion about this post