ജോലി ഭാരം മൂലം പലരും സമയം പോലും നോക്കാതെ ദീര്‍ഘനേരം ജോലി ചെയ്യാറുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ അമ്പരപ്പിക്കുന്നവയാണ്. ഇങ്ങനെ സമയക്രമമില്ലാതെ തുടര്‍ച്ചയായി ജോലിയെടുക്കുന്ന ശീലം നിങ്ങളുടെ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുകയും സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആഴ്ചയില്‍ 35 മുതല്‍ 40 മണിക്കൂറില്‍ കൂടുതല്‍ ജോലി സമയം നീട്ടുന്നത് ആരോഗ്യത്തിന് അപകടമാണ്.
ജോലി സമയവും ആരോഗ്യവും
ദീര്‍ഘമായ ജോലി സമയം പ്രധാനമായും രണ്ട് രീതിയിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിലൊന്ന് ഈ ശീലം പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണരീതി, ശാരീരിക നിഷ്‌ക്രിയത്വം, ഉറക്കമില്ലായ്മ തുടങ്ങിയ അനാരോഗ്യകരമായ പെരുമാറ്റ രീതികളിലേക്ക് ഇത് നയിക്കുന്നു.
രണ്ടാമതായി നീണ്ട സമയം ജോലി ചെയ്യുന്നത് നമ്മുടെ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇത് സ്ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടുന്നു. തുടര്‍ന്ന് രക്തസമ്മര്‍ദം വര്‍ധിക്കാനും രക്തക്കുഴലുകളില്‍ തടസമുണ്ടാക്കുകയും ചെയ്യുന്നു.
ഇങ്ങനെ രണ്ടു തരത്തിലും ഈ ശീലം നമ്മെ സ്‌ട്രോക്ക് പോലുള്ള അതിഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുന്നു. അതിനാല്‍ നിര്‍ബന്ധമായും തൊഴില്‍ സമയം ക്രമപ്പെടുത്തണം. കൂടാതെ ആരോഗ്യകരമായ ഭക്ഷണ രീതിയും വിശ്രമവും വ്യായാമവും ജീവിതരീതിയിലുള്‍പ്പെടുത്താനും ശ്രമിക്കേണ്ടത് അനിവാര്യമാണ്.
Discussion about this post