ബംഗളൂരൂ : അക്രമികൾ തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചിട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു . യോഗദധ്യാപികയാണ് യുവതി. ബംഗളൂരു ദേവനഹള്ളിയിൽലാണ് സംഭവം. ഒക്ടോബർ 23നാണ് വിചിത്ര സംഭവം നടക്കുന്നത്.
അക്രമികൾ അദ്ധ്യാപികയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവരെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയും കൊല്ലാനായി കഴുത്ത് ഞെരിക്കുകയും ചെയ്തു. കഴുത്ത് ഞെരിച്ചപ്പോൾ മരിച്ചതായി അദ്ധ്യാപികയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞു. ശ്വാസക്രമം നിയന്ത്രിച്ചാണ് അവരിത് സാധിച്ചത്. അദ്ധ്യാപിക മരിച്ചെന്ന് അക്രമികൾ കരുതുകയും, കുഴിയെടുത്ത് അതിലിട്ട് മൂടുകയും ചെയ്തു. ഈ സമയത്തിനിടയിൽ തനിക്ക് ശ്വാസോച്ഛ്വാസം ഉള്ളതായി തോന്നാതിരിക്കാൻ അവർ ശ്വസനതന്ത്രങ്ങൾ പ്രയോഗിച്ചു. മണ്ണിട്ട് മൂടിയെങ്കിലും അത്ര കനത്തിലായിരുന്നില്ല അത് ചെയ്തത്.
സ്ഥലത്തു നിന്ന് അക്രമികൾ പോയപ്പോൾ അദ്ധ്യാപിക കുഴിയിൽ നിന്ന് എഴുന്നേൽക്കുകയും വീടുകളുള്ള ഭാഗത്തേക്ക് നടന്നെത്തുകയും ചെയ്തു. ഇവിടെ ഒരു വീട്ടിൽ നിന്ന് വസ്ത്രം മാറി. നേരെ ആശുപത്രിയിൽ പോയി അഡ്മിറ്റാകുകയും ചെയ്തു. പോലീസ് കേസെടുത്തിട്ടുണ്ട്.
മനസ്സാന്നിധ്യവും, ശ്വാസം പിടിച്ചുവെച്ച് ദീർഘനേരം കഴിയാനുള്ള തന്റെ കഴിവുകളുമാണ് രക്ഷപ്പെടാൻ സഹായിച്ചതെന്ന് യോഗാധ്യാപിക പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ ബിന്ദു, സതീഷ് റെഡ്ഢി (40), നാഗേന്ദ്ര റെഡ്ഢി (35), രവിചന്ദ്ര (27) എന്നിവർ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post