Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താൻ്റെ ‘ഫീൽഡ് മാർഷൽ’ കളി കണ്ട് ചിരി വരുന്നു; അസിം മുനീറിനെ പരിഹസിച്ച് മുൻ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഗായ്

by Brave India Desk
May 7, 2026, 06:34 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഓപ്പറേഷൻ സിന്ദൂറിൽ അടിവാങ്ങി തകർന്ന് തരിപ്പണമായി നിൽക്കുമ്പോൾ പാക് സൈനിക മേധാവി അസിം മുനീർ സ്വയം ‘ഫീൽഡ് മാർഷൽ’ പദവിയിലേക്ക് ഉയർത്തിയതിനെ പരിഹസിച്ച് മുൻ ഇന്ത്യൻ ഡിജിഎംഒ (Director General of Military Operations) ലഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്. പാകിസ്ഥാന്റെ ഈ വിചിത്രമായ നടപടിയെ വെറും തമാശയായാണ് ഇന്ത്യ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജൈപൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മിസൈലുകൾ പാക് മണ്ണിൽ അഗ്നിവർഷം നടത്തിയപ്പോൾ ഭയന്നോടിയ സൈന്യത്തിന്റെ മേധാവിക്ക് പ്രൊമോഷൻ നൽകിയ പാക് നടപടി അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പരിഹാസത്തിന് കാരണമായിരുന്നു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ റാങ്കിലേക്ക് പാകിസ്താൻ ഉയർത്തിയത്. 1959-ൽ അയൂബ് ഖാൻ സ്വയം പ്രഖ്യാപിച്ചതിന് ശേഷം പാക് ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ ഈ പദവിയിലെത്തുന്നത്. ഇന്ത്യയെ പ്രതിരോധിച്ചുവെന്ന വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചായിരുന്നു ഈ സ്ഥാനക്കയറ്റം. എന്നാൽ ഓപ്പറേഷൻ സിന്ദൂർ കൊടുമ്പിരിക്കൊണ്ടിരിക്കെ ‘ആക്രമണം നിർത്തണം’ എന്ന് പാകിസ്താൻ ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നുവെന്ന് ലഫ്. ജനറൽ രാജീവ് ഗായ് വെളിപ്പെടുത്തി. വളരെ കൃത്യതയാർന്നതും ലക്ഷ്യബോധമുള്ളതുമായ നീക്കത്തിലൂടെ ഒരു വലിയ യുദ്ധത്തിലേക്ക് പോകാതെ തന്നെ ഇന്ത്യ ലക്ഷ്യം കണ്ടുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

Stories you may like

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന് ഏറ്റ ആഘാതം എത്രത്തോളമാണെന്നതിന്റെ കൂടുതൽ വിവരങ്ങളും വാർത്താസമ്മേളനത്തിൽ പുറത്തുവന്നു. പാകിസ്ഥാന്റെ പക്കലുള്ള 13 യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു തരിപ്പണമാക്കിയെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ അവധേഷ് കുമാർ ഭാരതി വ്യക്തമാക്കി. 11 പാക് വ്യോമതാവളങ്ങളിലാണ് ഇന്ത്യ പ്രഹരമേൽപ്പിച്ചത്. ഇതിൽ പാകിസ്താൻ്റെ അഭിമാനമായ നൂർ ഖാൻ, സർഗോദ വ്യോമതാവളങ്ങളും ഉൾപ്പെടുന്നു. 300 കിലോമീറ്ററിലധികം അകലെയുള്ള പാകിസ്ഥാന്റെ തന്ത്രപ്രധാനമായ ഒരു ആകാശ നിരീക്ഷണ സംവിധാനം (High-value airborne asset) ഇന്ത്യ തകർത്തത് റെക്കോർഡ് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഈ നീക്കത്തിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഹൈ-വാല്യൂ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ നാമാവശേഷമാക്കിയത്. യൂസഫ് അസ്ഹർ, അബ്ദുൾ മാലിക് റൗഫ്, മുദസിർ അഹമ്മദ് തുടങ്ങിയ ഉന്നത ഭീകരർ ഉൾപ്പെടെ നൂറിലധികം പേരെ ഇന്ത്യൻ സൈന്യം വകവരുത്തി. പാകിസ്ഥാനിലെ ഒരു ഭീകര താവളവും ഇന്ത്യയുടെ പരിധിക്ക് പുറത്തല്ലെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ നൽകിയത്. പാകിസ്താൻ്റെ വീരവാദങ്ങൾ പൊള്ളയാണെന്നും സ്വന്തം നാണക്കേട് മറയ്ക്കാനാണ് അസിം മുനീർ ഫീൽഡ് മാർഷൽ വേഷം കെട്ടുന്നതെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ പരിഹസിച്ചു. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ഈ വെളിപ്പെടുത്തലുകൾ ഭാരതത്തിന്റെ സൈനിക കരുത്തിനെ ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ ഉറപ്പിച്ചു കാട്ടുന്നതാണ്.

Tags: Op SindoorAsim Munir's promotionDGMO Ghai
Share
Tweet
SendShare

Latest stories from this section

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

Latest News

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ലക്ഷ്യം പാർട്ടിയും പിണറായിയും, ഇപ്പോൾ റിയാസിനെയും കുടുക്കാൻ നോക്കുന്നു; എം.വി. ഗോവിന്ദൻ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘പിണറായിയുടെ ദൂതനായിട്ടാണോ എ.കെ ബാലൻ മുഖ്യമന്ത്രിയെ കണ്ടത്? മാസപ്പടി കേസിൽ ഇരുമുന്നണികളും തമ്മിൽ ഒത്തുകളി’; ആഞ്ഞടിച്ച് ബി.ജെ.പി

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

‘രാത്രി യാത്രയില്‍ ഒറ്റക്കാകുന്ന സ്ത്രീകളെ സൗജന്യമായി പൊലീസ് വീട്ടിലെത്തിക്കുമോ, യാഥാര്‍ത്ഥ്യം

’28-കാരനായ സുഹൃത്തിനെ വിട്ടയക്കാൻ സ്റ്റേഷനിൽ 15-കാരിയുടെ പരാക്രമം; വൈറൽ വീഡിയോ പങ്കുവെച്ചാൽ ജാമ്യമില്ലാ കേസ്, കർശന മുന്നറിയിപ്പുമായി പൊലീസ്’

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies