ടൂത്ത് ബ്രഷിന്റെ ഉപയോഗത്തെക്കുറിച്ച് ചോദിച്ചാല്‍ പല്ലുകള്‍ തിളങ്ങാനാണെന്നാവും ഉത്തരം എന്നാല്‍ ഇനി മുതല്‍ പല്ലുകള്‍ മാത്രമല്ല, ടൂത്ത് ബ്രഷ് ഉപയോഗിച്ച് സ്‌കാല്‍പ്പും വൃത്തിയാക്കാം..! സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ് സ്‌കാല്‍പ്പില്‍ ടൂത്ത് ബ്രഷ് ടെക്‌നിക്. ഇതുപയോഗിച്ച് താരനും ചെളിയും കാരണം അടഞ്ഞിരിക്കുന്ന സുഷിരങ്ങളും സെബാസിയസ് ഗ്രന്ഥികളും തുറക്കാന്‍ സഹായിക്കുമെന്നാണ് അവകാശവാദം.
ടൂത്ത് ബ്രഷ് ആഴത്തില്‍ സ്‌കാല്‍പ്പ് വൃത്തിയാക്കാന്‍ സഹായിക്കുന്നു. അമിതമായ എണ്ണ, ചെളി, താരന്‍ തുടങ്ങിയവ നീക്കി സ്‌കാല്‍പ്പ് കൂടുതല്‍ ഫ്രഷ് ആകാനും ഇത് നല്ലതാണെന്ന് മഹാരാഷ്ട്ര അകോല സ്‌കിന്‍ ക്ലിനിക് ഡര്‍മറ്റോളജിസ്റ്റ് ഡോ. പീയുഷ പറയുന്നു.
മൃദുലമായ ബ്രിസല്‍സ് ഉള്ള ടൂത്ത് ബ്രഷാണ് ഇതിന് വേണ്ടി എടുക്കേണ്ടത്്, എണ്ണ, ആപ്പിള്‍ സൈഡര്‍ വിനാകിരി എന്നിവ ഉപയോഗിച്ച് സ്‌കാല്‍പ്പ് വൃത്തിയാക്കുന്നത് തലയിലെ താരന്‍ പോകാന്‍ ഫലപ്രദമാണെന്ന് ഡോക്ടര്‍ പറയുന്നു. കൂടാതെ ഇത് സ്‌കാല്‍പ്പിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും സഹായിക്കും.
എന്നാല്‍ സ്‌കാല്‍പ്പ് വൃത്തിയാക്കാമെങ്കിലും ഇതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ സെന്‍സിറ്റീവായ സ്‌കാല്‍പ്പില്‍ ഒരു പക്ഷെ ടൂത്ത് ബ്രഷിന്റെ ബ്രിസ്റ്റില്‍സ് കഠിനമാകാം. ഇത് അസ്വസ്ഥതകള്‍ ഉണ്ടാക്കാം. കൂടാതെ ഇത് വളരെ സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ സ്‌കാല്‍പ്പില്‍ മുറിവുകളും വീക്കവും ഉണ്ടാക്കാം. സ്‌കാല്‍പ്പില്‍ കഠിനമായി സ്‌ക്രബ് ചെയ്യുന്നത് ഹെയര്‍ ഫോളിക്കുകള്‍ തകരാറിലാക്കും.
Discussion about this post