കോഴിക്കോട് : കോഴിക്കോട് വെച്ച് ട്രെയിനിൽ നിന്നും തെറിച്ചുവീണ യുവതി മരിച്ചു. ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. ട്രെയിനിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടയിൽ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
മലപ്പുറം വള്ളിക്കുന്ന് സ്വദേശി ജിന്‍സി(26)യാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ ആയിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസില്‍ മലപ്പുറത്തെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം നടന്നത്. രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.
ഇരിങ്ങൽ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി ജിൻസി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. എന്നാൽ ശുചിമുറിയിലേക്ക് എത്തുന്നതിനു മുൻപായി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മരിച്ച ജിൻസിയുടെ മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post