വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ കൊലപ്പെടുത്തനായി ഇറാൻ തയ്യാറാക്കിയ കൊലയാളിക്കെതിരെ കുറ്റം ചുമത്തി യുഎസ് സർക്കാർ . ട്രംപിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയും നേതൃത്വം നൽകുകയും ചെയ്‌തെന്നാരോപിച്ചാണ് അഫ്ഗാൻ പൗരൻ ഫർഹാദ് ഷാക്കേരിക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയിരിക്കുന്നത്. ഇറാനിയൻ ഗൂഢാലോചനയുടെ ഭാഗമായിരുന്നു പദ്ധതിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
51കാരനായ ഫർഹാദ് ഷാക്കേരി അറസ്റ്റിലായിട്ടില്ലെന്നും ഇറാനിലുണ്ടെന്നാണ് കരുതുന്നതെന്നും മാൻഹാട്ടൻ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. സെപ്തംബറിൽ ഇറാൻ റെവലൂഷനറി ഗാർഡിന്റെ നിർദേശപ്രകാരം ട്രംപിനെ നിരീക്ഷിച്ച് വധിക്കാൻ ഷാക്കേരി പദ്ധതി ആസൂത്രണം ചെയ്‌തെന്നാണ് അമേരിക്കയുടെ ആരോപണം . ഏഴു ദിവസത്തിനുള്ളിൽ ട്രംപിനെ കൊല്ലാമനുള്ള പദ്ധതി കൊല്ലാനുള്ള പദ്ധതി തയ്യാറാക്കാൻ ഷാക്കേരിയോട് ഇറനിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായാണ് കുറ്റപത്രത്തിൽ പറയുന്നത്.
എന്നാൽ ഏഴു ദിവസത്തെ സമയപരിധിക്കുള്ളിൽ ട്രംപിനെ കൊല്ലാനുള്ള ഒരു പദ്ധതി താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷാക്കേരി നിയമപലാകരോട് പറഞ്ഞു. അതിനാൽ ഇറാനിയൻ റവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥർ പദ്ധതി താൽക്കാലികമായി നിർത്തി. തിരഞ്ഞെടുപ്പിനു ശേഷം ട്രംപിനെ വധിക്കാൻഡ ശ്രമിക്കുന്നത് എളുപ്പമാകുമെന്ന് ഇറാൻ സർക്കാർ ഷാക്കേരിയോട് പറഞ്ഞു. കാരണം അഇദ്ദേഹം തോൽക്കുമെന്ന് അവർ വിശ്വസിച്ചിരുന്നതായും പ്രോസിക്യൂട്ടർമാർ പറയുന്നു.
ഇറാന്റെ കടുത്ത വിമർശകനായ ഒരു അമേരിക്കൻ പത്രപ്രവർത്തകനെ കൊല്ലാൻ റിക്രൂട്ട് ചെയ്തായി ആരോപിക്കപ്പെടുന്ന മറ്റ് രണ്ട് പേർക്കെതിരെയും നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ വിചാരണയ്ക്കായി കസ്റ്റഡിയിലെടുത്തു.
ഇറാനിയൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളെയും അഴിമതിയെയും കുറിച്ച് റിപ്പോർട്ട് ചെയ്ത അമേരിക്കൻ പത്രപ്രവർത്തകനെ കൊലപ്പെടുത്താൻ റിവേര, ലോഡ്‌ഹോൾട്ട് എന്നിവർക്കു 10000 ഡോളറാണ് ഷാക്കേരി വാഗ്ദാനം ചെയ്തത്.
‘ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കുറ്റവാളികളുമായും അക്രമികളുമായും ഗൂഢാലോചന നടത്തി യുഎസ് മണ്ണിൽ അമേരിക്കക്കാരെ ടാർഗെറ്റുചെയ്ത് വെടിവച്ചുകൊല്ലുന്നു. അത് വെച്ചുപൊറുപ്പിക്കില്ല എന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രെ പറഞ്ഞു.
Discussion about this post