കൊച്ചി; കേരളത്തിലെ കോടീശ്വരനായ വ്യവസായിയാണ് എംഎ യൂസഫലി. ലുലു ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ അദ്ദേഹം തൃശൂർ നാട്ടിക സ്വദേശിയാണ്. ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് ആളുകൾക്കാണ് അദ്ദേഹം ജോലി നൽകിയിരിക്കുന്നത്. വ്യവസായി എന്നതിൽ ഉപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സഹജീവി സ്‌നേഹത്തിലൂടെയും അദ്ദേഹം പ്രശസ്തനാണ്.
ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം സ്വന്തം നാടായ നാട്ടികയെ കുറിത്തും കേരളത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്.
നാട്ടിക എപ്പോഴും ഹൃദയത്തിലുണ്ട്. കേരളവും ഇപ്പോഴും ഹൃദയത്തിലുണ്ട്. എന്നെ ഏറ്റവും കൂടുതൽ ചീത്ത പറയുന്നത് കേരളത്തിലുള്ളവരാണ്. ഓരോ യൂട്യൂബർമാരെ പോലെയുള്ളവർ ഇല്ലാത്ത കാര്യം പറഞ്ഞ് വെറുതെ ചീത്ത പറയുകയാണ്. കേരളത്തിൽ നിന്ന് മാത്രമേ ഉള്ളൂ. ഞാൻ ഇപ്പോൾ അടുത്ത് കുവൈത്തിൽ ചെന്നപ്പോൾ അവിടുത്തെ രാജാവ് എന്ത് സ്വീകരണമാണ് എനിക്ക് നൽകിയത്. അദ്ദേഹം 25ഓളം പാക്കറ്റ് സ്വീറ്റ്‌സാണ് എനിക്ക് കൊടുത്തയച്ചതെന്ന് യൂസഫലി പറയുന്നു.
അതേസമയം സെക്യൂരിറ്റീസ് എ്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ പങ്കാളിത്വത്തിനാണ് ലുലു ഐപിഒ സബ്‌സ്‌ക്രിബ്ഷൻ സാക്ഷ്യം വഹിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ 25 ഇരട്ടി അധികസമാഹരണമാണ് ലുലു ഐപിഒയ്ക്ക് ലഭിച്ചത്.
Discussion about this post