മോസ്‌കോ; ലൈംഗികകാര്യമന്ത്രാലയം രൂപീകരിക്കാൻ ആലോചനയുമായി റഷ്യ. രാജ്യത്തെ ജനനനിരക്ക് കുറഞ്ഞതോടെയാണ് വ്യത്യസ്തമായ നീക്കത്തിലേക്ക് വ്‌ളാദിമർ പുടിൻ എത്തിയത്.
യുദ്ധം കാരണം ആശങ്കാജനകമാംവിധമാണ് ജനസംഖ്യയിൽ കുറവ് വന്നിരിക്കുന്നത്. ജനങ്ങളെ പ്രത്യുൽപ്പാദനത്തിനായി സർക്കാർ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും പരിപാടികളും നേരത്തെ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ജനങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് വർദ്ധിപ്പിക്കണമെന്ന് പുടിൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് മന്ത്രാലയം തന്നെ രൂപീകരിക്കാൻ റഷ്യ മുന്നിട്ടിറങ്ങുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുതിന്റെ വിശ്വസ്തയും റഷ്യൻ പാർലമെന്റിലെ കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, കുട്ടിക്കാലം എന്നീ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ ചെയൻവുമണുമായ നിന ഒസ്ടാനിന ‘മിനിസ്ട്രി ഓഫ് സെക്സ്’ എന്ന ആശയത്തെക്കുറിച്ചുള്ള ശുപാർശകൾ പരിഗണിച്ചുതുടങ്ങിയതായി റിപ്പോർട്ടുകൾ വരുന്നത്.
Discussion about this post