എറണാകുളം : ആൺ സുഹൃത്ത് പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിന്റെ വിഷമത്തിൽ പോലീസ് സ്റ്റേഷനിൽ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. കോഴിക്കോട് സ്വദേശിയായ അഭിനന്ദ് എന്ന യുവാവാണ് ജീവനൊടുക്കാനായി ശ്രമിച്ചത്. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
തന്റെ ആൺ സുഹൃത്തായ പള്ളുരുത്തി സ്വദേശി പ്രണയത്തിൽ നിന്നും പിന്മാറിയതിന്റെ മനോവിഷമമാണ് അഭിനന്ദിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ബെൽറ്റ് കഴുത്തിൽ കുരുക്കിയാണ് യുവാവ് ജീവനൊടുക്കാനായി ശ്രമിച്ചത്. സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം.
പള്ളുരുത്തി സ്വദേശിയായ യുവാവുമായി ഒന്നരവർഷത്തോളമായി അഭിനന്ദ് പ്രണയബന്ധത്തിൽ ആയിരുന്നു എന്നാണ് പോലീസിനോട് വ്യക്തമാക്കിയിരുന്നത്. ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഉടൻ തന്നെ പോലീസുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post