തിരുവനന്തപുരം : വഖഫ് പരാമർശത്തിന്റെ പേരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി ആർ അനൂപ് ആണ് പരാതി നൽകിയിരിക്കുന്നത്. വഖഫ് കിരാതമെന്ന സുരേഷ് ഗോപിയുടെ പരാമർശം വർഗീയവും മതവികാരം വ്രണപ്പെടുത്തുന്നതും ആണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ശനിയാഴ്ച വയനാട് കമ്പളക്കാട് നടന്ന എൻഡിഎ പൊതുയോഗത്തിൽ ആയിരുന്നു മുനമ്പത്ത് കുടിയൊഴിക്കൽ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സുരേഷ് ഗോപി സംസാരിച്ചിരുന്നത്. മുനമ്പത്തെ സംഭവം ആംഗലേയത്തിൽ നാല് അക്ഷരമുള്ള കിരാതമാണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ ഈ വാക്കുകൾ കലാപാഹ്വാനം ആണെന്നാണ് കെപിസിസി മീഡിയ പാനലിസ്റ്റ് പോലീസിൽ നൽകിയ പരാതിയിൽ ആരോപണം ഉന്നയിക്കുന്നത്.
വയനാട് സമ്മേളനത്തിൽ സുരേഷ് ഗോപി വഖഫ് എന്ന പേര് പോലും ഉപയോഗിച്ചിരുന്നില്ല. ആ പേര് താൻ പറയില്ല എന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. എന്നാൽ ഭാരതത്തിൽ ആ കിരാതം ഒതുക്കിയിരിക്കും എന്നും സുരേഷ് ഗോപി ഉറപ്പുനൽകി. ഇതിനെതിരെയാണ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
Discussion about this post