എറണാകുളം : വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുൻ ഹോർട്ടികോപ് എംഡി കീഴടങ്ങി. നിരവധി സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ ഉന്നത പദവിയിൽ ഇരുന്നിട്ടുള്ള ശിവദാസ് (75) ആണ് പോലീസിൽ കീഴടങ്ങിയത്. വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഒഡിഷ സ്വദേശിനിയെ ആണ് ഇയാൾ പീഡിപ്പിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജ്യൂസിൽ മദ്യം കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പ്രതി പീഡനം നടത്തിയത്. ഭാര്യ പുറത്തേക്ക് പോയ സമയത്ത് ആയിരുന്നു സംഭവം. 22 വയസ്സുകാരിയായ ഒഡീഷ സ്വദേശിനിയാണ് പീഡനത്തിനിരയായത്.
പ്രതി നൽകിയ ജ്യൂസ് കഴിച്ച ശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടതായും തുടർന്ന് നടന്ന സംഭവങ്ങൾ ഒന്നും അറിയില്ല എന്നും യുവതി പോലീസിനു മൊഴി നൽകിയിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധനയിൽ യുവതി പീഡിപ്പിക്കപ്പെട്ടിട്ടുള്ളതായി തെളിഞ്ഞു. പോലീസ് കേസെടുത്ത ശേഷം കഴിഞ്ഞ 25 ദിവസമായി പ്രതി ഒളിവിൽ ആയിരുന്നു.
Discussion about this post