തിരുവനന്തപുരം: ദളിത് ജീവിതം പ്രമേയമാക്കിയ തന്റെ ചിത്രത്തിന് അയിത്തം കല്പിക്കുന്നതിനെതിരെ രംഗത്തുവന്ന നടന് സലിംകുമാറിന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പിന്തുണ. ദേശീയ ചാനലില്‍ സിനിമ കാണിക്കാന്‍ വേണ്ട എല്ലാ സഹായവും നല്‍കാമെന്ന് കുമ്മനം ഉറപ്പുനല്‍കി.
കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രി അരുണ്‍ ജയ്റ്റ്ലിയെ നേരില്‍ കണ്ട്് വിഷയം ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. സലിംകുമാര്‍ നിര്‍മ്മിച്ച് അദ്ദേഹം തന്നെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘മൂന്നാംനാള്‍ ഞായറാഴ്ച’ എന്ന ചിത്രത്തിനാണ് വിതരണക്കാര്‍ അയിത്തം കല്‍പ്പിച്ചത്.
കറുമ്പന് എന്ന ദളിതന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറാകുന്നില്ല. ദളിതന്റെ കഥ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്നും അവര്‍ തിയേറ്ററിലേക്ക് വരില്ലെന്നുമാണ് വിതരണക്കാരുടെ വാദം. ദളിതന്റെ പേരില്‍ കണ്ണീരുപൊഴിക്കുന്ന പ്രസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ നിശബ്ദത പുലര്‍ത്തുന്നത് അവരുടെ കാപട്യത്തിന്റെ ഒടുവിലത്തെ തെളിവാണെന്ന് സലിംകുമാര്‍ പറഞ്ഞു.
Discussion about this post