മലപ്പുറം : വിദ്യാർത്ഥിനിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. മലപ്പുറത്താണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഓട്ടോയ്ക്കുള്ളിൽ വച്ച് പീഡിപ്പിക്കപ്പെട്ടത്.
ഓട്ടോറിക്ഷയിൽ വച്ചും വീടിനു സമീപത്ത് വച്ചും പലതവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
മലപ്പുറം എടവണ്ണയിൽ നടന്ന സംഭവത്തിൽ എടവണ്ണ സ്വദേശി സഫീറാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പോക്സോ കേസ് ചുമത്തിയാണ് സഫീറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്തും ഭയപ്പെടുത്തിയും ആണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. സഫീറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post