ഒട്ടാവ : ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ദല്ല കാനഡയിൽ അറസ്റ്റിൽ. കനേഡിയൻ പോലീസ് ആണ് അർഷ് ദല്ല എന്നറിയപ്പെടുന്ന അർഷ്ദീപിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഒക്‌ടോബർ 27-28 തിയതികളിൽ കാനഡയിൽ നടന്ന വെടിവെപ്പിൽ പ്രധാന പങ്കുവഹിച്ചത് അർഷ് ദല്ലയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പഞ്ചാബിലെ മോഗ സ്വദേശിയാണ് അർഷ്ദീപ് സിംഗ് ദല്ല.
2023 ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. കെടിഎഫ് മേധാവി ഹർദീപ് നിജ്ജാറിൻ്റെ വിശ്വസ്തനും അടുത്ത കൂട്ടാളിയും ആയിരുന്നു അർഷ്ദീപ്. കൊലപാതകങ്ങൾ, കൊള്ളയടിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി കേസുകളിൽ ദല്ല ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സർക്കാർ യുഎപിഎ പ്രകാരം ഇയാളെ ഭീകരനായി മുദ്രകുത്തിയിട്ടുണ്ട്.
അതേസമയം അർഷ്ദീപ് സിംഗ് ദല്ലയുടെ രണ്ട് പ്രധാന സഹായികളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിൽ സിഖ് പ്രവർത്തകൻ ഗുർപ്രീത് സിംഗ് ഹരി നൗവിനെ കൊലപ്പെടുത്തിയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.
Discussion about this post