ഗ്രേറ്റർ നോയിഡ: നിർത്തിയിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ച് കയറി ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. മൂന്ന് സ്ത്രീകൾ അടക്കമുള്ളവരാണ് മരിച്ചത്. ഞായറാഴ്ച ഗ്രേറ്റർ നോയിഡയിലെ എക്സ്പ്രസ് വേയിൽസെക്ടർ 146 മെട്രോ സ്റ്റേഷന് സമീപത്തായാണ് അപകടമുണ്ടായത്. സംഭവം.
മാരുതി സുസുക്കി വാഗൻ ആർ കാറിലായിരുന്നു അപകടത്തിൽ മരിച്ചവർ സഞ്ചരിച്ചിരുന്നത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോവുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ഇതോടെ നിർത്തിയിരുന്ന ട്രക്കിന് പിന്നിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. 27കാരനായ അമൻ സിംഗ്, ഇയാളുടെ പിതാവായ ദേവി സിംഗ് (60), അമ്മ രാജ്കുമാരി സിംഗ്(50), അമൻ സിംഗിന്റെ അമ്മായിമാരായ വിമലേഷ് സിംഗ്(40), കമലേഷ് സിംഗ് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ബുലന്ദ്ഷെഹറിൽ നിന്നുള്ള കുടുംബം ഏറെക്കാലമായി ദാദ്രിയിലെ കഷ്ണിറാം കോളനിയിലാണ് താമസിച്ചിരുന്നത്.
കാർ അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അമിത വേഗത്തിലായ കാർ പെട്ടന്ന് ഇടത് വശത്തേക്ക് തിരിഞ്ഞ് ആണ് ട്രക്കിലേക്ക് ഇടിച്ച് കയറിയത്. സംഭവത്തിന് പിന്നാലെ ട്രക്കിലുണ്ടായിരുന്ന ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post