ഹവാന: ക്യൂബയിൽ അതിശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ഞായറാഴ്ചയായിരുന്നു സംഭവം. ആൾനാശം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
നഗരത്തിലെ രണ്ടാമത്തെ വലിയ ദ്വീപായ സാന്റിയാഗോ ഡീ ക്യൂബയിലാണ് ഭൂചലനം ഉണ്ടായത്. വലിയ പ്രകമ്പനത്തോടെ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 6.8 ആണ് രേഖപ്പെടുത്തിയത്. നഗരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് റിപ്പോർട്ടുകൾ.
സെക്കന്റുകളോളമാണ് അതിശക്തമായ പ്രകമ്പനം തുടർന്നത്. ഇതേ തുടർന്ന പലഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. നിരവധി കെട്ടിടങ്ങളും വീടുകളും പൂർണമായി വിലം പൊത്തിയിട്ടുണ്ട്. ഇതിനേക്കാൾ കൂടുതൽ വീടുകൾക്കും കെട്ടിടങ്ങളും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഈ കെട്ടിടങ്ങൾക്കുള്ളിൽ എല്ലാം പരിശോധന തുടരുകയാണ്.
ആദ്യമായിട്ടാണ് നഗരത്തിൽ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടായിട്ടുള്ളത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രകമ്പനം ഉണ്ടായതിന് പിന്നാലെ പ്ലേറ്റുകളും ഗ്ലാസുകളും നിലത്ത് വീട് ഉടഞ്ഞു. സാധനങ്ങളുടെ സ്ഥാനം തെറ്റി. ഷെൽഫുകൾ ഉൾപ്പെടെ നിലം പൊത്തിയെന്നും ഇവർ പറയുന്നു.
അതേസമയം പ്രകൃതിദുരന്തകളിൽ കഷ്ടപ്പെടുകയാണ് ക്യൂബ. അടുത്തിടെയാണ് ഇവിടെ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. ഇതിലും വലിയ നാശനഷ്ടങ്ങൾ നഗരത്തിൽ അനുഭവപ്പെട്ടിരുന്നു. ഇതിന്റെ ആഘോതത്തിൽ നിന്നും കരകയറും മുൻപാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.
Discussion about this post