വാഷിംഗ്ടൺ : പരസ്പരം ജീവനെടുത്ത് ദമ്പതികൾ. ജുവാൻ അന്റോണിയോ അൽവരാദോ( 38), സെസീലിയ റോബ്ലെസ് ഒക്കോവ (39) എന്നിവരാണ് പരസ്പരം ഏറ്റുമുട്ടി മരിച്ചത്. വാഷിംഗ്ടണിലാണ് സംഭവം.
സംഭവം നടക്കുന്നത് ഒക്ടോബർ 31 നാണ്. എന്നാൽ ഇതിനെ കുറിച്ച് പുറം ലോകം അറിയുന്നത് ഇപ്പോഴാണ്. ദാമ്പത്യ പ്രശ്നങ്ങളെത്തുടർന്ന് ഇരുവരും വിവാഹമോചനം നേടാൻ ഇരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവ ദിവസം താമസ സ്ഥലത്തെ അടുക്കളയിൽവെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ ഇരുവരും പരസ്പരം ആക്രമിക്കുകയായിരുന്നു. ഇരുവരുടേയും ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നതായും പോലീസ് അറിയിച്ചു.
എന്നാൽ ഇത് എല്ലാം നടക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ മകൻ വീഡിയോ ഗെയിം കളിക്കുകയായിരിന്നു. ഇരുവരും മരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മകൻ വിവരമറിയുന്നത്. അടുക്കളയിൽ മൃതദേഹം കണ്ട കുട്ടി 911ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
Discussion about this post