ന്യൂയോർക്: ഈ പറയുന്ന ആറ് വാക്കുകൾ ഒരിക്കലും ഗൂഗിളിൽ സേർച്ച് ചെയ്യരുതെന്ന് വ്യക്തമാക്കി സൈബർ സുരക്ഷാ കമ്പനിയായ SOPHOS. ഇവരുടെ അടിയന്തര മുന്നറിയിപ്പ് അനുസരിച്ച്, ആളുകൾ അവരുടെ സെർച്ച് എഞ്ചിനുകളിൽ ഈ പറയുന്ന ആറ് വാക്കുകൾ തിരഞ്ഞാൽ അവർ ഹാക്കർമാരുടെ ആക്രമണത്തിനിരയാവുകയും സ്വകാര്യ വിവരങ്ങൾ ശേഖരിക്കപ്പെടുകയും ചെയ്യുമെന്നാണ് സുരക്ഷാ ഏജൻസി വ്യക്തമാക്കുന്നത്.
“ബംഗാൾ പൂച്ചകൾ ഓസ്‌ട്രേലിയയിൽ നിയമപരമാണോ?” (“Are Bengal Cats legal in Australia?”) എന്ന വാക്കുകൾ ഗൂഗിളിൽ തിരഞ്ഞവരെയാണ് ഹാക്കർമാർ പിടികൂടുന്നത് എന്ന രസകരമായ വാർത്തയാണ് സോപ്ഹോസ് പുറത്ത് വിട്ടിരിക്കുന്നത്.
ഈ വാക്കുകൾ തിരയുമ്പോൾ കിട്ടുന്ന ഫലങ്ങളുടെഏറ്റവും മുകളിൽ കാണുന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്ത ആൾക്കാകർക്കാണ് പണി കിട്ടിയിട്ടുള്ളത്. അതിനു ശേഷം അവരുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ഉപയോക്താക്കൾ തിരയൽ ഫലത്തിൽ ക്ലിക്കുചെയ്‌തുകഴിഞ്ഞാൽ, അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് വിവരങ്ങളും ഗൂട്ട്‌ലോഡർ എന്നറിയപ്പെടുന്ന ഒരു പ്രോഗ്രാം വഴി മോഷ്ടിക്കപ്പെടുമെന്ന് SOPHOS വ്യക്തമാക്കി. ഈ പ്രോഗ്രാമിന് ഉപയോക്താവിനെ അവരുടെ കമ്പ്യൂട്ടറിൽ നിന്ന് ലോക്ക് ചെയ്യാനുള്ള കഴിവുമുണ്ട്.
അതെ സമയം കബളിക്കപ്പെടുന്നത് ഓസ്ട്രേലിയ എന്ന വാക്ക് തിരച്ചിലിൽ ഉൾപ്പെടുത്തിയവർക്ക് ആയതിനാൽ, അവിടെ നിന്നുള്ളവർ ജാഗ്രത പാലിക്കുവാനും കമ്പനി നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post