ഇംഫാൽ: കലാപ കലുഷിതമായ മണിപ്പൂരിൽ 11 കുക്കി കലാപകാരികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് . ജിരിബാം ജില്ലയിലെ ബോരോബെക്ര പൊലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ അക്രമകാരികളിൽ പെട്ടവരാണ് കൊല്ലപ്പെട്ടത്. അതേസമയം ഒരു സി.ആർ.പി.എഫ് ജവാന് അക്രമികളുടെ വെടിവയ്പിൽ സാരമായി പരിക്കേറ്റിട്ടുണ്ട് . ഇന്നലെ ഉച്ചയ്ക്ക്ശേഷമാണ് ഏറ്റു മുട്ടൽ നടന്നത്.
പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി വന്ന സംഘം ആയുധങ്ങളുമായി ഇരുവശത്തുനിന്നുമായി കെട്ടിടം. ഇതേ തുടർന്ന് പോലീസ് തിരിച്ചടി തുടങ്ങുകയായിരിന്നു. പൊലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന മെയ്തി അഭയാർത്ഥി ക്യാമ്പായിരുന്നു അക്രമികളുടെ പ്രധാന ലക്ഷ്യം.
ഏറ്റുമുട്ടൽ രൂക്ഷമായതോടെ മറ്റു വഴിയില്ലാതെ സംഘം പിന്തിരിഞ്ഞു. എന്നാൽ തിരിഞ്ഞോടിയ ഇവർ പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ മെയ്തി ഗ്രാമത്തിൽ ഒട്ടേറെ വീടുകളും കടകളും അഗ്നിക്കിരയാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് . എന്നാൽ ഗ്രാമങ്ങളിൽ ജീവാപായം ഉണ്ടായോ എന്ന വിവരം ലഭ്യമല്ല .
ജിരിബാമിൽ കഴിഞ്ഞ ജൂണിലെ ഏറ്റുമുട്ടലിൽ ഇരു വിഭാഗത്തിലുള്ളവരും കൊല്ലപ്പെട്ടിരുന്നു. അന്നുമുതൽ പ്രദേശം സി.ആർ.പി.എഫ് കാവലിലാണ്.
Discussion about this post