മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളിൽ ഒന്നാണ് ‘പിൻഗാമി’ ). സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വിചാരിച്ച വിജയം നേടിയില്ലെങ്കിലും, പിൽക്കാലത്ത് ഒരു ‘കൾട്ട് ക്ലാസിക്’ (Cult Classic) ആയി മാറി. രഘുനാഥ് പാലേരിയുടെ തന്നെ ‘കുമാരൻ സംഭവിക്കാനിരുന്നത്’ എന്ന ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു ഇത്.
ക്യാപ്റ്റൻ വിജയ് മേനോൻ (മോഹൻലാൽ) എന്ന പട്ടാളക്കാരൻ കഥാപാത്രം അവധിക്ക് നാട്ടിലെത്തുമ്പോൾ അപ്രതീക്ഷിതമായി കുമാരൻ (തിലകൻ) എന്നൊരാൾ അപകടത്തിൽപ്പെട്ട് കിടക്കുന്നത് കാണുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കുമാരൻ മരിക്കുന്നു. എന്നാൽ അതൊരു സാധാരണ അപകടമല്ലെന്നും കൊലപാതകമാണെന്നും വിജയ് തിരിച്ചറിയുന്നു. എന്താണ് കുമാരന് തന്റെ കുടുംബവുമായിട്ടുള്ള ബന്ധം, എന്താണ് അയാളുടെ മരണകാരണം, ഈ കാര്യങ്ങളൊക്കെയാണ് വിജയ് കണ്ടുപിടിക്കുന്നതും തുടർന്നുള്ള പ്രതികരവുമൊക്കെയാണ് ഈ സിനിമ.
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് ട്രാക്ക് മാറ്റിയെടുത്ത സിനിമയായിരുന്നു ഇത്. ഫൈറ്റും, സംഭാഷണവും എല്ലാം സാധാരണ അന്ന് വരെ പ്രേക്ഷകർ പരിചയപ്പെട്ട രീതികളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഈ സിനിമയിലെ ” മിസ്റ്റർ ഇൻസ്പെക്ടർ ഞാൻ യൂണിഫോമിൽ വന്നിരുന്നെങ്കിൽ നിങ്ങൾ എന്റെ മുന്നിൽ സല്യൂട്ട് ചെയ്യുമായിരുന്നു ” എന്ന ഡയലോഗ് ഒകെ ഇന്നും ആളുകൾ പറയുന്നതാണ്.
ഈ ചിത്രം അന്ന് വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ കാരണവും മോഹൻലാൽ തന്നെയായിരുന്നു. മറ്റൊന്നും അല്ല മോഹൻലാൽ നായകനായ തേന്മാവിൻ കൊമ്പത്തും ഈ ചിത്രവും ഒരേ സമയത്താണ് ഇറങ്ങിയത്. അന്ന് നാടൻ പശ്ചാത്തലത്തിൽ, തമാശയും പ്രണയവും നിറഞ്ഞ ലാലിൻറെ ‘മാണിക്യൻ’ എന്ന കഥാപാത്രം ശ്രദ്ധിക്കപെട്ടപ്പോൾ അന്ന് ആ സിനിമ വിജയിക്കുകയും പിൻഗാമി വേണ്ടത്ര ശ്രദ്ധിക്കാതെ പോകുകയും ചെയ്‌തു.
ഇതിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത് ഇങ്ങനെയാണ്:
” പിൻഗാമി വിജയിച്ച ചിത്രം തന്നെയായിരുന്നു. പക്ഷെ തേന്മാവിൻ കൊമ്പത്തിനോളം ശ്രദ്ധിക്കപ്പെട്ടില്ല എന്ന് മാത്രം. എന്നാൽ ഇപ്പോൾ എന്റെ ഏറ്റവും മികച്ച സിനിമ പിൻഗാമി എന്ന് പറയുന്നവർ ഏറെയാണ്. അന്ന് തേന്മാവിൻ കൊമ്പത്തിന്റെ സംവിധായകൻ പ്രിയദർശൻ എന്നോട് പറഞ്ഞതായിരുന്നു പിൻഗാമി സിനിമയുടെ റിലീസ് തിയതി മാറ്റൂ അല്ലെങ്കിൽ രണ്ടിൽ ഒരു ചിത്രത്തിന് പണി കിട്ടുമെന്നൊക്കെ. എന്നാൽ അന്ന് എനിക്കും വാശിയായിരുന്നു. പ്രിയൻ മാറ്റുന്നില്ലെങ്കിൽ ഞാനും തിയതി മാറ്റില്ലെന്ന്. എന്തായാലും എന്റെ സിനിമയെ തേന്മാവിൻ കൊമ്പത്ത് ബാധിച്ചു. പക്ഷെ ഇന്ന് പിൻഗാമിക്ക് വലിയ ഫാൻസാണ് ഉള്ളത്.”













Discussion about this post