ന്യൂഡൽഹി : വായു മലിനീകരണത്തെ നേരിടാനുള്ള ഭാവി പദ്ധതികൾക്ക് തയ്യാറെടുത്ത് ഡൽഹി സർക്കാർ. പുതിയ ഇലക്ട്രിക് വാഹന നയം അവതരിപ്പിക്കാനാണ് ഡൽഹി സർക്കാർ ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. വായു മലിനീകരണം ചെറുക്കുന്നതിന് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. ഈ പുതിയ നയത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി നൽകാനാണ് തീരുമാനം.
ഇരുചക്ര വാഹനങ്ങൾ പെട്രോളിൽ നിന്ന് ഇലക്ട്രിക് വാഹനത്തിലേക്ക് മാറ്റിയാൽ 35,000 മുതൽ 40,000 രൂപ വരെ സബ്‌സിഡി ലഭിക്കും. കൂടാതെ
20 ലക്ഷം രൂപ വരെ വിലയുള്ള ഏത് പെട്രോൾ, ഡീസൽ കാറുകളും മാറ്റി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നവർക്കും സബ്‌സിഡി ലഭിക്കും. ജനുവരി ആദ്യ വാരത്തോടെ ഈ പുതിയ ഇ വി നയം പുറത്തിറക്കും എന്നാണ് സൂചന.
ഇതോടൊപ്പം പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ പിഴത്തുക 10,000 രൂപയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, പി.യു.സി സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തുന്ന ആളുകൾ ലോക് അദാലത്തിൽ 100 രൂപ മാത്രമാണ് പിഴയടയ്ക്കുന്നത്. ദേശീയ തലസ്ഥാനത്തെ മലിനീകരണം തടയുന്നതിലും ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലും കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സർക്കാർ തീരുമാനം.












Discussion about this post