പനാജി : ഗോവ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം. ഗോവ പഞ്ചായത്ത് തല തിരഞ്ഞെടുപ്പിലാണ് ബിജെപി മിന്നും വിജയം സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പും രണ്ടാംഘട്ടത്തിൽ മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പുമാണ് നടക്കുന്നത്. ഇന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ 50ൽ 30 എണ്ണം നേടി കൊണ്ട് ബിജെപി വൻ വിജയം സ്വന്തമാക്കി.
കോൺഗ്രസ് 8, സ്വതന്ത്രർ 5, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) 2, ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്‌പി), ആം ആദ്മി പാർട്ടി (എഎപി), റെവല്യൂഷണറി ഗോവൻസ് പാർട്ടി (ആർജിപി) എന്നിവ ഓരോ സീറ്റുകൾ എന്നിങ്ങനെയാണ് ഫലം. ബിജെപിയിൽ വിശ്വാസം അർപ്പിച്ച വോട്ടർമാർക്ക് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാരിലുള്ള പൊതുജനങ്ങളുടെ വിശ്വാസമാണ് നിർണായകമായ ഈ ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.












Discussion about this post