മോസ്‌കോ : കാറിനടിയിൽ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. റഷ്യൻ സായുധ സേനയുടെ ജനറൽ സ്റ്റാഫിന്റെ ഓപ്പറേഷണൽ ട്രെയിനിംഗ് ഡയറക്ടറേറ്റിന്റെ തലവനായ ലെഫ്റ്റനന്റ് ജനറൽ ഫാനിൽ സർവാറോവ് ആണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ ആയിരുന്നു സ്ഫോടനം നടന്നത്.
മോസ്‌കോയിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിന് സമീപമുള്ള കാർ പാർക്കിൽ വെച്ചായിരുന്നു സ്ഫോടനം നടന്നത്. 1990 കളിലും 2000 കളുടെ തുടക്കത്തിലും ഒസ്സെഷ്യൻ-ഇംഗുഷ് സംഘർഷത്തിലും ചെചെൻ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് ലെഫ്റ്റനന്റ് ജനറൽ ഫാനിൽ സർവാറോവ്. 2015-2016 കാലയളവിൽ സിറിയയിലെ റഷ്യയുടെ സൈനിക പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. സംഭവത്തെ തുടർന്ന് പോലീസും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചു.













Discussion about this post