മുംബൈ : ഒന്നര വയസുകാരൻ അഴുക്കു ചാലിൽ മരിച്ച നിലയിൽ. കൃഷ്ണ ഓം പ്രകാശ് ഗുപ്ത എന്ന പിഞ്ചുബാലനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈയിലെ താനെയ്ക്ക് സമീപത്തെ കൽവയിലാണ് സംഭവം.
ഏഴും മൂന്നും പ്രായമുള്ള സഹോദരിമാർക്കൊപ്പം കളിക്കുകയായിരുന്നു ഒന്നര വയസ്സുകാരൻ. എന്നാൽ ചന്തയിലേക്ക് പോയ മുത്തച്ഛനെ പിന്തുടർന്ന് കുട്ടി പോവുകയായിരുന്നു. മുത്തച്ഛൻ കുട്ടി പിന്നിലൂടെ വരുന്നത് കണ്ടില്ല. തുറന്ന് കിടന്ന ഗേറ്റിലൂടെ മുത്തച്ഛനെ പിന്തുടർന്ന ഒന്നര വയസുകാരൻ അഴുക്ക് ചാലിലേക്ക് അബദ്ധത്തിൽ വീണതായാണ് വിവരം.
എന്നാൽ കുട്ടിയെ മുത്തച്ഛൻ കൊണ്ടുപോയതാണ് എന്നാണ് മാതാപിതാക്കൾ വിചാരിച്ചിരുന്നത. മുത്തച്ഛൻ വന്നപ്പോഴാണ് കുട്ടിയില്ല എന്നുള്ള വിവരം അറിയുന്നത്. ഇതേ തുടർന്നാണ് ഒന്നരവയസുകാരന് വേണ്ടി തിരച്ചിൽ ആരംഭിച്ചത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
വീടിന് സമീപത്തായുള്ള അഴുക്ക് ചാലിൽ കെട്ടി നിന്ന വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കമ്പ് കൊണ്ട് പരിശോധന നടത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം പൊന്തി വരികയായിരുന്നു.
Discussion about this post