സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യൻ. നമ്മുടെ ഭൂമിയിലെ ജീവന്റെ തുടിപ്പിന് ആധാരവും ഈ ചുവന്ന ഭീമനാണ്. എന്നാൽ സൂര്യനുമായി അടുത്തിടെ ഉയർന്ന് കേൾക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ഒട്ടും ശുഭകരമല്ല. പതിവിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ഏതാനും നാളുകളായി സൂര്യനിൽ പൊട്ടിത്തെറികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതേ തുടർന്ന് സൗരകളങ്കങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. സൂര്യൻ നശിക്കാൻ പോകുന്നതിന്റെ സൂചനകളാണ് ഇതെല്ലാമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.
ഭൂമിയോ ബുധനോ പോലെ സൂര്യൻ ഒരു ഗ്രഹമല്ല. ഹൈഡ്രജൻ ഹീലിയം എന്നിവ ചേർന്ന തിളങ്ങുന്ന സൂര്യനെന്ന ഗോളത്തെ നക്ഷത്രമായിട്ടാണ് കണക്കാക്കുന്നത്. എല്ലാ നക്ഷത്രങ്ങൾക്കും ജനനവും മരണവും സംഭവിക്കാറുണ്ട്. അതുപോലെ സൂര്യനും മരണമുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
നമ്മുടെ സൗരയൂഥത്തിലെ ഏക നക്ഷത്രമാണ് സൂര്യൻ. ഭൂമിയിൽ നിന്നും 150 മില്യൺ കിലോമീറ്റർ അകലെയായിട്ടാണ് സൂര്യന്റെ സ്ഥാനം. സോൾ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് സൺ
( സൂര്യൻ) എന്ന പേര് ലഭിച്ചത്. സൂര്യന് 4.5 ബില്യൺ വർഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിനോടകം തന്നെ സൂര്യൻ പകുതി ആയുസ് പിന്നിട്ടിട്ടുണ്ട്. ഇനി അഞ്ച് ബില്യൺ വർഷങ്ങൾ മാത്രമാണ് സൂര്യന് ആയുസ് ഉള്ളത്.
നിലവിൽ അവസാനഘട്ടത്തിലാണ് സൂര്യന്റെ സഞ്ചാരം. വർഷങ്ങൾ കഴിയുമ്പോൾ നക്ഷത്രത്തെ പോലെ വികസിച്ച് ചുവന്ന ഭീമൻ നക്ഷത്രമായി മാറും. ഇതോടെ സൂര്യൻ ബുധനെയും ശുക്രനെയും വിഴുങ്ങും. ഭൂമിയെയും വിഴുങ്ങാൻ സാദ്ധ്യതയുണ്ട്. ഇതിന് ശേഷം പൊട്ടിത്തെറിയ്ക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
Discussion about this post