പ്രസവശസ്ത്രക്രിയക്കിടയിൽ ഉണ്ടായ പിഴവിനെ തുടർന്ന് സ്ത്രീയുടെ ശരീരത്തിനുള്ളിൽ സൂചി കയറിയിരുന്നത് 18 വർഷത്തോളം. ഇപ്പോഴും നീക്കാനാവാതെ വേദനയിൽ കുടുങ്ങിയിരിക്കുകയാണ് യുവതി. തായ്ലൻഡിലെ നാരാതിവാട്ട് പ്രവിശ്യയിൽ നിന്നുള്ള സ്ത്രീയാണ് രണ്ടു പതിറ്റാണ്ടോളമായി കഠിനമായ വേദന സഹിച്ചു കഴിയുന്നത്. പ്രസവസമയത്ത് സംഭവിച്ച പിഴവാണ് സൂചി ഇവരുടെ ശരീരത്തിനുള്ളിൽ അകപ്പെടാൻ കാരണമായത് .
18 വർഷം മുൻപ് പ്രസവ ശേഷം തുന്നിക്കെട്ടുന്നതിനിടിയിൽ നേഴ്‌സ് അബദ്ധതത്തിൽ ഒരു സൂചി യോനിക്കുള്ളിൽ പെട്ടുപോവുകയായിരുന്നു. വിരലുകൾ ഉപയോഗിച്ച് ആ സൂചി പുറത്തെടുക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. പിന്നീട് അമിത രക്തസ്രാവം ഉണ്ടാകുമെന്ന് ഭയന്ന് ഡോക്ടർമാർ സൂചി ഉള്ളിൽ അവശേഷിപ്പിച്ചു കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചതായാണ് ദുരന്തത്തിനിരയായ സ്ത്രീ പറയുന്നത്.
ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, തീവ്രമായ വയറുവേദന സഹിച്ചു കഴിഞ്ഞു വരികയായിരുന്നു യുവതി. സൂചി കണ്ടെത്തുന്നതിനായി പലതവണ എക്‌സ് റേ എടുത്തെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ സൂചി നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് റഫർ ചെയ്‌തെങ്കിലും സൂചി മാറുന്നതിനാൽ നടപടിക്രമങ്ങൾ പലതവണ വൈകി. നടപടി ക്രമങ്ങൾ വൈകുന്നതിനാലാണ് അവർ പിന്തുണയ്ക്കായി കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള പവേന ഫൗണ്ടേഷന്റെ സഹായം തേടിയത്.
സൂചി എപ്പോൾ നീക്കം ചെയ്യുമെന്നോ ചികിത്സ എത്രനാൾ തുടരുമെന്നോ ഉള്ള കാര്യം ഇപ്പോഴും ചോദ്യമായി മാറിയിരിക്കുകയാണ്. സംഭവത്തോട് ആശുപത്രി ആധികൃതർ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടുമില്ല. എന്നിരുന്നാലും
Discussion about this post