ബെംഗളൂരു: ഐ എസ് ആർ ഓ വെറുതെ പണം നഷ്ടപ്പെടുത്താൻ ഉള്ള സ്ഥാപനമാണെന്ന വാദം പൊളിച്ചടുക്കി ഐ എസ് ആർ ഓ ചെയർമാനും മലയാളിയുമായ എസ് സോംനാഥ്. ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും രണ്ടര മടങ്ങായാണ് സമൂഹത്തിലേക്ക് തിരിച്ചെത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ പദ്ധതികൾക്ക് വേണ്ടി ഐഎസ്ആർഒക്ക് വേണ്ടി ചെലവഴിച്ച പണം സമൂഹത്തിന് ഗുണപ്പെടുന്നുണ്ടോയെന്ന പഠനത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തത വന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടക റെസിഡൻഷ്യൽ എഡുക്കേഷൻൃണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയിലെ കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ പര്യവേഷണത്തിന് അപ്പുറത്ത് ഐഎസ്ആർഒ പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യബന്ധനത്തിന് എവിടെ പോകണമെന്ന് മത്സ്യത്തൊഴിലാളികൾക്ക് വിവരം നൽകുന്നത് ഐഎസ്ആർഒയാണ്. ഈ സേവനം ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നല്ലപോലെ മീൻ കിട്ടുന്നുണ്ട്. ഒപ്പം ഡീസൽ ലാഭിക്കാനും സാധിക്കുമെന്നും ഐ എസ് ആർ ഓ യുടെ സാമ്പത്തിക നേട്ടത്തിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞു.
സർക്കാർ ഫണ്ടിങിനെ മാത്രം ആശ്രയിച്ച് ഐ എസ് ആർ ഓ ക്ക് മുന്നോട്ട് പോവാനാവില്ലെന്നും, വരുമാനം വർധിപ്പിക്കാൻ ബിസിനസ് സാധ്യത വളർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. അതല്ലെങ്കിൽ ഐ എസ് ആർ ഓ തുടങ്ങി വെക്കുന്ന പല കാര്യങ്ങളും സർക്കാർ മാറിയാൽ നിന്ന് പോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post